എബി ഏബ്രഹാമിന്റെ പിതാവ് ചെറിയാന്‍ എബ്രഹാമിന്റെ സംസ്ക്കാരം ശനിയാഴ്ച്ച ന്യൂയോര്‍ക്കില്‍

08:25 am1/5/2017

– നിബു വെള്ളവന്താനം


ന്യുയോര്‍ക്ക്: ആലപ്പുഴ സനാതനം വാര്‍ഡില്‍ ഏബനേസര്‍ ഭവനത്തില്‍ ചെറിയാന്‍ ഏബ്രഹാം (80) ന്യൂയോര്‍ക്കിലെ സ്വവസതിയില്‍ നിര്യാതനായി. പവര്‍വിഷന്‍ ടി.വി. ഡയറക്ടര്‍ ബോര്‍ഡ് അംഗമായ എബി ഏബ്രഹാമിന്റെ പിതാവാണു പരേതന്‍. തന്റെ 18ാം വയസ്സില്‍ രക്ഷിക്കപ്പെട്ട് സത്യസുവിശേഷ സത്യങ്ങള്‍ക്കായി വേര്‍തിരിയുകയും, ദൈവരാജ്യവ്യാപ്തിക്കായി ആലപ്പുഴ ജോര്‍ജ്ജുകുട്ടി എന്നു അറിയപ്പെടുന്ന ദൈവദാസനോടൊപ്പം ചേര്‍ന്ന് പെന്തക്കോസ്ത് സത്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ വ്യാപൃതനായിരുന്നു. 1990ല്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ എത്തിയ ചെറിയാന്‍ ഏബ്രഹാം മക്കളോടൊത്ത് ന്യൂയോര്‍ക്കില്‍ താമസിച്ചു വരികയായിരുന്നു. മാവേലിക്കര ചെന്നിത്തല പോച്ചയില്‍ കുഞ്ഞമ്മ ഏബ്രഹാം ആണു സഹധര്‍മ്മിണി. ന്യൂയോര്‍ക്ക് ഐ. പി. സി. ബെഥേല്‍ വര്‍ഷിപ്പ് സെന്റര്‍ സഭാംഗമാണു.

ഭൗതീകശരീരം ജൂണ്‍ 2 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്കു ബെഥേല്‍ വര്‍ഷിപ്പ് സെന്ററില്‍ (20 Buckingham Road, Yonkers, NY 10701) പൊതുദര്‍ശനത്തിനു വെയ്ക്കുകയും, തുടര്‍ന്ന് അനുസ്മരണസമ്മേളനം നടത്തപ്പെടുകയും ചെയ്യും.

ജൂണ്‍ 3 ശനിയാഴ്ച രാവിലെ 8 മണിക്ക് ശവസംസ്കാരശുശ്രൂഷ സഭാമന്ദിരത്തില്‍ ആരംഭിക്കുകയും, തുടര്‍ന്ന് മൗണ്ട് ഹോപ്പ് സെമിത്തേരിയില്‍ (50 Jackson Ave, Hastings on Hudson, NY 10706) ഭൗതീക ശരീരം സംസ്കരിക്കും. മക്കള്‍: എബി ഏബ്രഹാം – ബ്ലെസി ഏബ്രഹാം, ജോണ്‍സന്‍ ഏബ്രഹാം ജെനി എബ്രഹാം, ഷീബ മാത്യു – ജോണ്‍ മാത്യു, ഷൈനി മാത്യു – വര്‍ഗ്ഗീസ് മാത്യു. പരേതനു 9 കൊച്ചുമക്കള്‍ ഉണ്ട്.

സംസ്ക്കാര ശുശ്രുഷയുടെ തത്സമയ സംപ്രേഷണം www.thoolikausa.com | www.powervisiontv.com