07:44 pm 21/3/2017
– ജോര്‍ജ് ജോണ്‍
ഫ്രാങ്ക്ഫര്‍ട്ട്: റോഡ് ഗതാഗത തിരക്കുമൂലം കഷ്ടപ്പെടുമ്പോള്‍ ഒരിക്കലെങ്കിലും ഓര്‍ത്തിട്ടുണ്ടോ നമ്മുടെ കാറിന് പറക്കാന്‍ സാധിക്കുമായിരുന്നെങ്കിലെന്ന്. എന്നാല്‍ ഡ്രൈവര്‍ വേണ്ടാത്ത കാറുകള്‍ വന്നുകഴിഞ്ഞു. ഇന്ധനം വളരെക്കുറച്ച് ഉപയോഗിക്കുന്നവ വേറെ. പുതുതലമുറ കാറുകള്‍ നിര്‍മ്മിക്കാന്‍ കമ്പനികള്‍ മത്സരിക്കുകയാണ്. വിമാന നിര്‍മ്മാതാക്കളായ എയര്‍ബസ് രണ്ടും കല്‍പ്പിച്ച് ഈ രംഗത്ത് ഗവേഷണം നടത്തി ഏതാണ്ട ് വിജയിച്ചു.
താനെ ഓടിച്ചുപോകുന്ന ഒരു കൊച്ചുകാറാണ് എയര്‍ബസ് അവതരിപ്പിച്ചത്. പിന്നില്‍ യാത്രക്കാരന് വെറുതേയിരിക്കുകയേ വേണ്ടൂ. ഇനി ഈ കാറില്‍ പറക്കണമെന്നുണ്ടെ ങ്കില്‍ അതിന്റെ വീലുകള്‍ ഉപേക്ഷിച്ച് നാല് പ്രൊപ്പല്ലറുകള്‍ അടങ്ങിയ ഒരു സംവിധാനം താനെ ബന്ധിതമാവുകയും കാറിലുള്ള യാത്രക്കാരുടെ ക്യാബിനെ ഉയര്‍ത്തിക്കൊണ്ട ുപോവുകയും ചെയ്യുന്നു.
പൂര്‍ണ്ണമായും വൈദ്യുതിയിലാണ് ഈ കാര്‍ പ്രവര്‍ത്തിക്കുക. എയര്‍ബസ് പോപ്പപ്പ് എന്നാണ് ഈ വാഹനത്തിന്റെ പേര്. എന്നാല്‍ ഒട്ടും പ്രതീക്ഷിക്കാതെയുള്ള ഒരു പദ്ധതിയാണ് കമ്പനിയുടെ മനസില്‍. ഒരു എയര്‍ ടാക്സി സര്‍വീസ് ആണ് കമ്പനിയുടെ മനസിലെന്ന് കരുതുന്നു.