എയര്‍ ഇന്ത്യയുടെ ഡല്‍ഹി-കൊച്ചി വിമാനം അടിയന്തരമായി ഭോപ്പാലില്‍ ഇറക്കി

12:40pm 10/5/2016
download
ഭോപ്പാല്‍: എയര്‍ ഇന്ത്യയുടെ ഡല്‍ഹി – കൊച്ചി വിമാനം അടിയന്തരമായി ഭോപ്പാലില്‍ ഇറക്കി. സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ്‌ വിമാനം അടിയന്തരമായി ഇറക്കിയതെന്നാണ്‌ വിവരങ്ങള്‍. യാത്രക്കാരെ ഒഴിപ്പിച്ച്‌ പരിശോധനകള്‍ നടത്തിവരികയാണ്‌.
രാവിലെ 8.15 ഓടെയാണ്‌ വിമാനം എമര്‍ജന്‍സി ലാന്‍ഡിങ്ങ്‌ നടത്തിയത്‌. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന്‌ എയര്‍ ഇന്ത്യ അറിയിച്ചു