എലെയ്ന്‍ തോംസണ്‍ ഒളിമ്പിക്സിലെ വേഗമേറിയ താരം

09: 33am 14/08/2016
download (3)
റിയോ ഡെ ജെനീറോ: ജമൈക്കയുടെ എലെയ്ന്‍ തോംസണ്‍ റിയോ ഒളിംപിക്സിലെ വേഗമേറിയ താരം. 100 മീറ്റർ ഓട്ടത്തിൽ 10.71 സെക്കൻഡിലായിരുന്നു എലെയ്ന്‍റെ ഫിനിഷിങ്. ജമൈക്കയുടെ തന്നെ ഷെല്ലി ആന്‍ ഫ്രേസറിന് വെങ്കലം ലഭിച്ചു. ഷെല്ലിയെ മൂന്നാം സ്ഥാനത്തേക്കു തള്ളിയാണ് എലെയ്ൻ സ്വർണം നേടിയത്.

പുരുഷന്മാരുടെ 100 മീറ്റർ ഫൈനൽ തിങ്കളാഴ്ച പുലർച്ചെയാണ്. ജമൈക്കയുടെ ഉസൈൻ ബോൾട്ടും യു.എസിന്‍റെ ജസ്റ്റിൻ ഗാട്‌ലിനും തമ്മിലാകും മത്സരം. രാവിലെ 5.30ന് സെമി ഫൈനലും 6.55ന് ഫൈനലും നടക്കും.