എല്‍മസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തില്‍ ഫാ.ജോസഫ് പുത്തന്‍പുരക്കലിന്റെ വചന പ്രഭാഷണവും ഗാന ശുശ്രഷയും

08:36 am 21/6/2017

ഷിക്കാഗോ: എല്‍മസ്റ്റിലെ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ ആദ്ധ്യാത്മിക സംഘടനകളായ യുവജന പ്രസ്ഥാനത്തിന്റെയും ഫോക്കസിന്റെയും നേതൃതത്തില്‍ ഈ ജൂണ്‍ ഇരുപത്തി അഞ്ചാം തിയ്യതി വൈകിട്ട് അഞ്ചു മണിമുതല്‍ ഏഴു മണി വരെ ലോക പ്രശസ്ത സുവിശേഷകനും പ്രാസംഗികനും ആയ വൈദികന്‍ ഫാ.ജോസഫ് പുത്തന്‍പുരക്കലിന്റെ വചന പ്രഭാഷണവും ഗാന ശുശ്രഷയും നടത്തപ്പെടുന്നു .

ജൂണ്‍ ഇരുപ്പത്തിയഞ്ചിന് എല്‍മസ്റ്റിലെ 905 സൗത്ത് കെന്‍റ് അവന്യുയില്‍ കുടുബം ദൈവത്തിന്റെ ആലയം ( Family God’s dwelling place) എന്ന വിഷയത്തെ ആസ്പദമാക്കി പുത്തന്‍പുരക്കല്‍ അച്ചന്‍ വചന ശുശൂഷ നടത്തുന്നതായിരിക്കും .കൃത്യം അഞ്ചു മണിക്ക് എസ്. ജി.ഓ.സി ക്വയറിന്റെ ഗാന ശുശ്രുഷയോട് കൂടി പരുപാടി ആരംഭിക്കും .

ഈ അനുഗ്രഹിത സന്ധ്യയിലേക്ക് ഷിക്കാഗോയിലെ എല്ലാവരെയും സാദരം ക്ഷണിച്ചു കൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് വികാരി ഫാ. മാത്യൂസ് ജോര്‍ജജ് (210 995 7602), നൈനാന്‍ തോമസ് (630 550 9708) എന്നീ നമ്പറില്‍ ബന്ധപ്പെടുക.