എവറസ്റ്റ് കീഴടക്കിയ ആദ്യവനിത ജുങ്കോ അന്തരിച്ചു

08:42 am 23/10/2016

Newsimg1_59248258

ടോക്കിയോ: എവറസ്റ്റ് കീഴടക്കിയ ആദ്യ വനിതയും ജാപ്പനീസ് പര്‍വതാരോഹകയുമായ ജുങ്കോ താബേ(77) അന്തരിച്ചു. ജപ്പാനിലെ വടക്കന്‍ ടോക്കിയോയില്‍ സായിത്മാ ആശുപത്രിയിലായിരുന്നു താബേയുടെ അന്ത്യം. ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് നാലു വര്‍ഷമായി ചികിത്സയിലായിരുന്നു.

1975 ലാണ് താബേ എവറസ്റ്റ് കീഴടക്കിയത്. എവറസ്റ്റിനു പുറമേ താന്‍സാനിയയിലെ കിളിമഞ്ചാരോ, യുഎസിലെ മക്കിന്‍ലേ, അന്റാര്‍ട്ടിക്കയിലെ വിന്‍സണ്‍ മാസിഫ് എന്നിങ്ങനെ നിരവധി കൊടുമുടികളുടെ മുകളിലും അവരുടെ കാല്‍പ്പാട് പതിഞ്ഞു. കഴിഞ്ഞ ജൂലൈയില്‍ കുട്ടികള്‍ക്കൊപ്പം മധ്യജപ്പാനിലെ ഫ്യൂജി കൊടുമുടി കയറിയതാണ് അവസാനദൗത്യം.

തന്റെ പത്താമത്തെ വയസ്സില്‍ ജുങ്കോ ആദ്യത്തെ പര്‍വതാരോഹണം നടത്തി. ഏതാണ്ട് 6289 അടി ഉയരമുള്ള നാസു പര്‍വ്വതമാണ് തന്റെ സ്‌കൂള്‍ കാലഘട്ടത്തില്‍ അധ്യാപികയുടെ സഹായത്തോടെ ജുങ്കോ കീഴടക്കിയത്. ഷോവ വിമന്‍സ് സര്‍വ്വകലാശാലയില്‍ ബിരുദപഠന കാലത്തു തന്നെ, അവിടെയുള്ള പര്‍വതാരോഹക ക്ലബ്ബില്‍ ജുങ്കോ അംഗമായിരുന്നു. 1969 ല്‍ അവര്‍ ലേഡീസ് ക്ലൈംബിംഗ് ക്ലബ് സ്ഥാപിച്ചു. ആല്‍പ്‌സ് പര്‍വ്വതനിരകളിലെ, ഫ്യൂജി ഉള്‍പ്പടെയുള്ള രണ്ടു പര്‍വ്വതങ്ങള്‍ ജുങ്കോ വൈകാതെ കീഴടക്കി. 1972 ഓടുകൂടി ജുങ്കോ, ജപ്പാനിലെ അറിയപ്പെടുന്ന ഒരു പര്‍വ്വതാരോഹകയായി മാറി.

1970 മേയ് 19 ന് അന്നപൂര്‍ണ്ണ പര്‍വ്വതം കീഴടക്കിയ ശേഷം,ധ4പതാബേയ് അടങ്ങിയ പതിനഞ്ചംഗ സംഘം എവറസ്റ്റ് പര്യവേഷണത്തിനായി തയ്യാറെടുത്തു. പര്യവേഷണ സംഘത്തില്‍ ‘ൂരി‘ാഗവും, വനിതകളായിരുന്നു. അധ്യാപകരും, കംപ്യൂട്ടര്‍ പ്രോഗ്രാമേഴ്‌സും ഒക്കെ അടങ്ങിയതായിരുന്നു പര്യവേഷണ സംഘം. താബെയ് ഉള്‍പ്പടെ രണ്ടു പേള്‍ അമ്മമാരുമായിരുന്നു. പര്‍വ്വതാരോഹണത്തിനായി സംഘത്തിന് സാമ്പത്തിക സഹായം ല‘ിച്ചിരുന്നുവെങ്കിലും, പര്യവേഷണത്തിനുള്ള ഫീസ് നല്‍കാന്‍ ആ തുക മതിയാകുമായിരുന്നില്ല. പുനരുപയോഗം ചെയ്യാവുന്ന കാര്‍ ഷീറ്റുകളും, സ്വയം നിര്‍മ്മിച്ച ഗ്ലൗസുകളുമാണ് പര്യവേഷണത്തിനായി സംഘത്തിനുണ്ടായിരുന്നത്.

1975 മേയ് നാലാം തീയതിയാണ് ജുങ്കോ നേതൃത്വം നല്‍കിയ സംഘം എവറസ്റ്റ് പര്യവേഷണം ആരം‘ിച്ചത്.ധ5പ 6,500 അടി മുകളിലാണ് പര്യവേഷണ സംഘം തങ്ങളുടെ ആദ്യത്തെ ക്യാംമ്പ് പടുത്തുയര്‍ത്തിയത്. പെട്ടെന്നുണ്ടായ കനത്ത ഹിമപാതം, അവരുടെ ടെന്റുകളെ ആകെ തകര്‍ത്തുകളഞ്ഞു. എന്നിരുന്നാലും, പര്യവേഷണ സംഘത്തിലെ ആര്‍ക്കും ആളപായമുണ്ടായില്ല. 1975 മേയ് പതിനാറാം തീയതി ജുങ്കോ എവറസ്റ്റ് കൊടുമുടിയുടെ നിറുകയിലെത്തി.