08:28 am 6/2/2017
– ഷോളി കുമ്പിളുവേലി

ന്യൂയോര്‍ക്ക്: സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് (എസ്.എം.സി.സി) ബ്രോങ്ക്സ് ഫൊറോനാ ചാപ്റ്ററിന്റെ വാര്‍ഷിക യോഗം ചേര്‍ന്ന് താഴെപ്പറയുന്നവരെ 2017- 19 വര്‍ഷത്തേക്കുള്ള ഭാരവാഹികളായി തെരഞ്ഞെടുത്തു.
ജോസ് മലയില്‍ (പ്രസിഡന്റ്), എഡ്വിന് കാത്തി (വൈസ് പ്രസിഡന്റ്), ജോജോ ഒഴുകയില്‍ (സെക്രട്ടറി), സെബാസ്റ്റ്യന്‍ വിരുത്തിയില്‍ (ജോയിന്റ് സെക്രട്ടറി), മാര്ട്ടിന് പെരുംപായില്‍ (ട്രഷറര്‍), ആന്റോ കണ്ണാടന്‍ (ജോയിന്റ് ട്രഷറര്‍) എന്നിവരേയും, കമ്മിറ്റി അംഗങ്ങളായി ജോസഫ് കാഞ്ഞമല, ജോസ് ഞാറകുന്നേല്‍, ഷോളി കുമ്പിളുവേലി, ഷാജി സഖറിയ, ചിന്നമ്മ പുതുപ്പറമ്പില്‍, ആലീസ് വാളിപ്ലാക്കല്‍, ബെന്നി മുട്ടപ്പള്ളി, ജിം പുലാട്ട് എന്നിവരേയും തെരഞ്ഞെടുത്തു. ജിമ്മി ഞാറക്കുന്നേല്‍ ആണ് ഓഡിറ്റര്‍.
മുന്‍ പ്രസിഡന്റ് ഷാജി സഖറിയയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം വികാരി ഫാ. ജോസ് കണ്ടത്തിക്കുടി ഉദ്ഘാടനം ചെയ്തു. എസ്.എം.സി.സിയുടെ പുതിയ ഭാരവാഹികള്‍ക്ക് ഫാ. കണ്ടത്തിക്കുടി എല്ലാ വിജയാശംസകളും നേര്‍ന്നു. അസി. വികാരി ഫാ. റോയിസണ്‍ മേനോലിക്കല്‍ ആശംസാ പ്രസംഗം നടത്തി. ജോജോ ഒഴുകയില്‍ സ്വാഗതവും, ചിന്നമ്മ പുതുപ്പറമ്പില്‍ നന്ദിയും പറഞ്ഞു.
