എസ്.ബി.ഐ മൂന്ന് വര്‍ഷത്തിനകം എഴുതിത്തള്ളിയത്40,000 കോടി രൂപ

11:20 am 30/12/2016
download (3)

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനകം എഴുതിത്തള്ളിയത് നാല്‍പതിനായിരം കോടി രൂപയുടെ കിട്ടാക്കടം. എന്നാല്‍ വന്‍തുക കടം വാങ്ങിയവര്‍ ആരെന്ന് വ്യക്തമാക്കാന്‍ എസ്.ബി.ഐ തയ്യാറല്ല. വിവരാവകാശ പ്രകാരം ലഭിച്ച രേഖയിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഇന്ത്യ 2013-2014 സാമ്പത്തിക വര്‍ഷം എഴുതിത്തള്ളിയത് 10,378 കോടി രൂപയാണ്. 2014-15ല്‍ 15,509 കോടിയും, 2015-16ല്‍ 13,588 കോടി രൂപയും എഴുതിത്തള്ളി. ഒരു കോടിയിലധികം രൂപയുടെ കിട്ടാക്കടം ബാങ്കിനെ പ്രതിസന്ധിയിലാക്കുമ്പോഴാണ് അധികൃതരുടെ ഈ ഉദാരസമീപനം.
എന്നാല്‍ കിട്ടാക്കടം എഴുതിത്തള്ളിയെന്നത് സാങ്കേതികത്വം മാത്രമാണെന്നും, ഇത് പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റുക മാത്രമാണ് ചെയ്തതെന്നുമാണ് എസ്.ബി.ഐയുടെ വാദം. വിജയ് മല്യയുടേത് അടക്കം 63 വന്‍കിടക്കാരുടെ ഏഴായിരം കോടി രൂപയുടെ ബാധ്യത എഴുത്തിത്തള്ളി എന്ന ആരോപണം ഉയര്‍ന്നപ്പോഴും എസ്.ബി.ഐ സമാനവാദം ഉന്നയിച്ചിരുന്നു. പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റുന്നതിലൂടെ കടം തിരിച്ചുപിടിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കുമെന്നും എസ്.ബി.ഐ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എഴുതിത്തള്ളിയത് എഴായിരമല്ല, 40,000 കോടി രൂപയാണെന്ന സത്യം പുറത്ത് വരുന്നത്.