08:25 pm 14/2/2017

ന്യൂഡൽഹി: എഞ്ചിൻ തകരാറിനെ തുടർന്ന് ഗോഎയർ വിമാനം അടിയന്തരമായി നിലത്തിറക്കി. ചൊവ്വാഴ്ച രാവിലെ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയത്. വിമാനത്തിൽ 183 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
രാവിലെ എട്ടിനായിരുന്നു സംഭവം. വിമാനത്തിന്റെ ഇരട്ട എഞ്ചിനുകളിലൊന്നിലാണ് തകരാർ ഉണ്ടായത്. വിമാനം സുരക്ഷിതമായി നിലത്തിറക്കി.
