എ​യിം​സ്പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് വി​ദ്യാ​ർ​ഥി​ക​ൾ ത​ട്ടം ധ​രി​ച്ചു വ​രു​ന്ന​തി​ന് ത​ട​സ​മി​ല്ല

07:11 pm 24/5/2017

കൊ​ച്ചി: ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ് (എ​യിം​സ്) പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് വി​ദ്യാ​ർ​ഥി​ക​ൾ ത​ട്ടം ധ​രി​ച്ചു വ​രു​ന്ന​തി​ന് ത​ട​സ​മി​ല്ല. ത​ട്ടം ധ​രി​ച്ച് പ​രീ​ക്ഷ​യെ​ഴു​താ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി സ​മ​ർ​പ്പി​ച്ച ഹ​ർ​ജി പ​രി​ശോ​ധി​ക്ക​വെ​യാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് വേ​ണ്ടി എ​യിം​സ് അ​ധി​കൃ​ത​ർ നി​ല​പാ​ട് അ​റി​യി​ച്ച​ത്.

ത​ട്ടം ധ​രി​ച്ചെ​ത്തു​ന്ന​വ​ർ​ക്കും പ​രീ​ക്ഷാ ഹാ​ളി​ലേ​ക്കു പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​മെ​ന്ന് എ​യിം​സ് അ​ധി​കൃ​ത​ർ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. എ​ന്നാ​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷ​മാ​യി​രി​ക്കും പ​രീ​ക്ഷാ ഹാ​ളി​ലേ​ക്ക് ഇ​വ​രെ ക​ട​ത്തി​വി​ടു​ക​യെ​ന്നും മ​റ്റു കു​ട്ടി​ക​ളോ​ടു നി​ർ​ദേ​ശി​ച്ച​തി​നേ​ക്കാ​ൾ ഒ​രു മ​ണി​ക്കൂ​ർ മു​ന്പ് ത​ട്ടം ധ​രി​ച്ച​വ​ർ പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ൽ എ​ത്ത​ണ​മെ​ന്നും എ​യിം​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.