മാ​ർ​പാ​പ്പയും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

07:10 pm 24/5/2017

വ​ത്തി​ക്കാ​ൻ​സി​റ്റി: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പയും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ബു​ധ​നാ​ഴ്ച രാ​വി​ലെ വ​ത്തി​ക്കാ​നി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. ഇ​രു​വ​രും ആ​ദ്യ​മാ​യാ​ണ് മു​ഖാ​മു​ഖം കൂ​ടി​ക്കാ​ണു​ന്ന​ത്. കൂ​ടി​ക്കാ​ഴ്ച​യു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

അ​പ്പ​സ്തോ​ലി​ക് പാ​ല​സി​ലെ പ്രൈ​വ​റ്റ് ലൈ​ബ്ര​റി ഹാ​ളി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച ഒ​രു​ക്കി​യ​ത്. ട്രം​പി​നൊ​പ്പം ഭാ​ര്യ മെ​ലാ​നി​യ, മ​ക​ൾ ഇ​വാ​ൻ​ക, മ​രു​മ​ക​ൻ ജാ​ർ​ദ് കു​ഷ്ന​ർ എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു. ഇ​രു​വ​രും ത​മ്മി​ൽ 20 മി​നി​റ്റോ​ളം സ്വ​കാ​ര്യ​മാ​യും ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. നേ​ര​ത്തെ ട്രം​പി​ന് വ​ത്തി​ക്കാ​ൻ സേ​ന​ ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​ർ ന​ൽ​കി​യി​രു​ന്നു. മാ​ർ​പാ​പ്പാ​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ ശേ​ഷം ട്രം​പും സം​ഘ​വും സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യും സി​സ്റ്റൈൻ ചാ​പ്പ​ലും സ​ന്ദ​ർ​ശി​ച്ചു.

ട്രം​പി​ന്‍റെ സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് റോ​മി​ൽ അ​തീ​വ സു​ര​ക്ഷ​യാ​ണ് ഒ​രു​ക്കി​യിരുന്നത്. ഇ​റ്റാ​ലി​യ​ൻ സ​ന്ദ​ർ​ശ​ന​വും പൂ​ർ​ത്തി​യാ​ക്കി ട്രം​പും സം​ഘ​വും ഇ​ന്നു വൈ​കി​ട്ട് നാ​റ്റോ ഉ​ച്ച​കോ​ടി​ക്കാ​യി ബ്ര​സ​ൽ​സി​ലേ​ക്കു പോ​കും.