04:09 pm 16/4/2017
ഹൈദരാബാദ്: വന്ദേമാതരം പാടാത്തവരെ പാക്കിസ്ഥാനിലേക്കയക്കണമെന്ന് വിവാദ പ്രസ്താവനകളിലൂടെ കുപ്രസിദ്ധി നേടിയ ബിജെപി എംഎൽഎ ടി. രാജാ സിംഗ്. ഭോപ്പാലില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു തെലുങ്കാന എംഎൽഎയായ രാജാ സിംഗ്. എല്ലാവരും വന്ദേമാതരം പാടണം. പാടാത്തവര്‍ക്ക് ഇന്ത്യയില്‍ നില്ക്കാന് അവകാശമില്ല. പാടാത്തവരുടെ കഴുത്തില്‍ വാള്വയ്ക്കാതെ തന്നെ അവര്‍ വന്ദേമാതരം പാടുന്നത് കാണാം. കാരണം അവര്‍ ഇന്ത്യയില്‍ തുടരാന്‍ ആഗ്രഹിക്കുന്നവരാണ്-രാജാ സിംഗ് പറഞ്ഞു.
വന്ദേമാതരം പാടാന്‍ വിസമ്മതിക്കുന്നവരെ പഞ്ചാബിനടുത്തുള്ള ഇന്ത്യ-പാക്കിസ്ഥാൻ അതിര്‍ത്തിയിലേക്ക് വിടുമെന്നും പാക് ഭാഗത്തേക്കും അവരെ പറഞ്ഞയക്കുമെന്നും രാജ സിംഗ് പറഞ്ഞു. രണ്ട് ദിവസം കഴിഞ്ഞാല്‍ വേണമെങ്കില്‍ അവര്‍ക്ക് തിരിച്ചുവരാമെന്നും എംഎൽഎ പറഞ്ഞു. രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനെ എതിര്‍ക്കുന്നവരുടെ തല വെട്ടുമെന്ന് കഴിഞ്ഞ ആഴ്ച രാജാ സിംഗ് പറഞ്ഞിരുന്നു. ഇത് വിവാദത്തിന് വഴിവയ്ക്കുകയും ചെയ്തു.

