എ. ആര്‍. ഇമ്മാനുവല്‍ ഫിലാഡല്‍ഫിയായില്‍ നിര്യാതനായി

10:21 AM 25/1/2017

– ജോസ് മാളേയ്ക്കല്‍
Newsimg1_32054407
ഫിലാഡല്‍ഫിയ: ആലപ്പുഴ അരശേരില്‍ ആര്‍ ഇമ്മാനുവല്‍ (മാണി – 70) ജനുവരി 19 വ്യാഴാഴ്ച്ച ഫിലാഡല്‍ഫിയായില്‍ നിര്യാതനായി. ഭാര്യ: എട്ടിക്കാലായില്‍ റെയ്ച്ചലമ്മ.

മക്കള്‍: ടെന നീ, ബേസില്‍ ഇമ്മാനുവല്‍
മêമക്കള്‍: വാള്‍ട്ടര്‍ നീ, നീതു ഇമ്മാനുവല്‍. റേച്ചല്‍ കൊച്ചുമകള്‍.
എ. ആര്‍. ജോസഫ്, ലൂസി ദാസ് (ഇêവരും യു. എസ്. എ), എ. ആര്‍. സെബാസ്റ്റ്യന്‍, ലീലാ ജോണ്‍, ശോശാമ്മ സിംഗ് (മൂവരും ഇന്‍ഡ്യ) എന്നിവര്‍ സഹോദരങ്ങള്‍.

അമേരിക്കയിലെ ആദ്യകാല (1973) കുടിയേറ്റക്കാരിലൊരാളും, ഇന്‍ഡ്യന്‍ ലത്തീന്‍ കത്തോലിക്കാസഭാംഗവുമായ എ. ആര്‍. ഇമ്മാനുവല്‍ ഫിലാഡല്‍ഫിയായിലെ ആദ്യകാല മലയാളി സമൂഹത്തിന്റെ വളര്‍ച്ചയ്ക്കും കൂട്ടായ്മയ്ക്കും വളരെയധികം സംഭാവനകള്‍ നല്‍കിയിട്ടുള്ള വ്യക്തിയാണ്.

പൊതുദര്‍ശനം: ജനുവരി 28 ശനിയാഴ്ച്ച രാവിലെ പത്തുമണി മുതല്‍ പന്ത്രണ്ടുമണി വരെ. 12:00 മണി മുതല്‍ ദിവ്യബലി. സെ. ബനഡിക്ട് ചര്‍ച്ച് (St. Benedict Church, 1940 Chelten Ave.; Philadelphia PA 19138).

സംസ്ക്കാരം: ദിവ്യബലി, സംസ്ക്കാരശൂശ്രൂഷകള്‍ എന്നിവയെ തുടര്‍ന്ന് മൃതദേഹം ചെല്‍റ്റന്‍ഹാം ഹോളി സെപ്പല്‍ക്കര്‍ സിമിത്തേരിയില്‍ സംസ്കരിക്കും.