എ. ആർ. റഹ്മാൻ വീണ്ടും ഓസ്കാർ പരിഗണനയില്‍

11:30 am 15/12/2016
download (3)

ലോസ് ആഞ്ചലസ്: ഇന്ത്യൻ സംഗീത സാമ്രാട്ട് എ. ആർ. റഹ്മാൻ വീണ്ടും ഓസ്കാർ പരിഗണനാ പട്ടികയിൽ. ഫുട്ബോൾ ഇതിഹാസം പെലെയുടെ ജീവിതം പറഞ്ഞ സിനിമയ്ക്ക് സംഗീതം നൽകിയതിനാണ് ഓസ്കാർ നാമനിർദേശ പട്ടികയിൽ റഹ്മാൻ ഇടംപിടിച്ചത്. ചിത്രത്തിൽ ബ്രസീലിയൻ താളങ്ങൾ ഇഴ ചേർത്ത സംഗീതമാണ് റഹ്മാനൊരിക്കിയിരുന്നത്.
2008ൽ സ്ലം ഡോഗ് മില്ല്യണയർ എന്ന ചിത്രത്തിലെ സംഗീതത്തിന് ഒറിജിനൽ സ്കോർ വിഭാഗത്തിൽ റഹ്മാന് ഓസ്കർ ലഭിച്ചിരുന്നു. 2017 ജനുവരി 24 നാണ് ഓസ്കർ അവാർഡുകൾ പ്രഖ്യാപിക്കുക. ഫെബ്രുവരി 26 ന് ലോസ് ആഞ്ചലസിലെ ഹോളിവുഡ് ആൻഡ് ഹൈലാൻഡ് സെന്ററിൽ അവാർഡ്ദാന ചടങ്ങ് നടക്കും.