ഏത്തയ്ക്കാ ഉപ്പേ രിയുടെ വില കുതിച്ചുയർന്നു.

07:26 am 13/9/2016

images (4)
ഏത്തക്കായുടെ വിലയിലുണ്ടായ റെക്കോര്‍ഡ് വര്‍ദ്ധനയാണ് ഇതിന് കാരണമെന്ന് ബേക്കറി ഉടമകള്‍ പറയുന്നു. കഴിഞ്ഞ ഓണക്കാലത്ത് 175 രൂപ കൊടുത്താല്‍ ഒരു കിലോ ചിപ്‌സ് കിട്ടുമായിരുന്നു.
അത്തമിങ്ങെത്തി. ഇനിഅങ്ങോട്ട് ഉപ്പേരി വാങ്ങാന്‍ കാശിത്തിരി കൂടുതല്‍ മുടക്കേണ്ടിവരുമെന്നാണ് വിപണിയിലെ സംസാരം. 300 രൂപക്ക് മുകളിലായി ഒരു കിലോ ചിപ്‌സിന്റെ വില. ഏത്തക്കായുടെ വിലയിലുണ്ടായ റെക്കോര്‍ഡ് വര്‍ദ്ധനയാണ് ഇതിന് കാരണമെന്ന് ബേക്കറി ഉടമകള്‍ പറയുന്നു. കഴിഞ്ഞ ഓണക്കാലത്ത് 175 രൂപ കൊടുത്താല്‍ ഒരു കിലോ ചിപ്‌സ് കിട്ടുമായിരുന്നു. ഇത്തവണ ആ കാശുമായി ചെന്നാല്‍ കൈയില്‍കിട്ടുക പകുതിയോളം മാത്രം. ഒരു കിലോ ചിപ്‌സിന്റെ ഇന്നത്തെ വില 300 രൂപയോളമാണ്. പഴം ചിപ്‌സാണെങ്കില്‍ 340 കൊടുക്കണം. ഏത്തക്കായ്ക്കുണ്ടായ അപ്രതീക്ഷിത വിലവര്‍ദ്ധനവാണ് വില്ലനായത്. കഴിഞ്ഞ വര്‍ഷം ഒരു കിലോ ഏത്തക്കായുടെ വില 45 രൂപയായിരുന്നെങ്കില്‍ ഇപ്പോഴത് 65ന് മുകളിലെത്തി.
തമിഴ്‌നാട്ടില്‍നിന്ന് ഏത്തക്ക വരാത്തതാണ് പ്രശ്‌നമായത്. കഴിഞ്ഞ വര്‍ഷം ന്യായമായ വില കിട്ടാത്തതിനാല്‍ തമിഴ് കര്‍ഷകര്‍ പലരും വാഴകൃഷിയില്‍നിന്ന് പിന്മാറിയിരുന്നു. വ്യാപക കൃഷിനാശമുണ്ടായതും തിരിച്ചടിയായി. പ്രാദേശികമായി കിട്ടുന്ന ഏത്തക്കായ്ക്ക് അതോടെ വിലയും ഉയര്‍ന്നു. ഓണനാണുകളില്‍ ചിപ്‌സിന് ഇനിയും വില കൂടുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.