02:34 on 7/5/2017
സാന്‍ അന്റോണിയോ: ടെക്‌സാസിലെ സാന്‍ അന്റോണിയായില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന കരിങ്കുന്നം സ്വദേശി കളപ്പുരയില്‍ ഫിലിപ്പിന്റെ ഭാര്യ ഏലിയാമ്മ (74) സാന്‍ അന്റോണിയോയില്‍ നിര്യാതയായി. സംസ്കാരം പിന്നീട് സാന്‍ അന്റോണിയോയില്‍.
നെടിയശാല കുന്നപ്പള്ളില്‍ കുടുംബാംഗമാണ്. മക്കള്‍ : ബെറ്റി & സണ്ണി നടക്കുഴക്കല്‍, ബെന്നി & മിനി കളപ്പുരയില്‍, ബിജി & റോഷ്‌നി കളപ്പുരയില്‍, ബീനാ & ടോജോ ചോരത്ത് (എല്ലാവരും സാന്‍ അന്റോണിയായില്‍). മൃതസംസ്കാര ശുശ്രൂഷകള്‍ യുണൈറ്റഡ് ഐ പി ടിവി, ഹോം ടിവി, റോക്കു, www.kvtv.com എന്നിവയിലെ കെവിടിവി ലൈവ് ചാനലിലും ക്‌നാനായവോയിസിന്റെ ഫേസ്ബുക് പേജ്, യൂട്യൂബ് ചാനല്‍ എന്നിവിടങ്ങളിലും തത്സമയം സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും.