ഐഎന്‍എഐയുടെ ഹോളിഡേ ആഘോഷം

12:52 pm 22/1/2017
– ജൂബി വള്ളിക്കളം
Newsimg1_71301668
ഷിക്കാഗോ: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിയുടെ ഈ വര്‍ഷത്തെ ഹോളിഡേ ആഘോഷം ജനുവരി 21 ശനിയാഴ്ച ആറു മണിക്ക് മോര്‍ട്ടന്‍ ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ പള്ളിയുടെ ഹാളില്‍ നടത്തുന്നു. സിറോ മലബാര്‍ കത്തീഡ്രല്‍ അസി. വികാര്‍ റവ. ഡോ. ജെയിംസ് ജോസഫ് എസ്ഡിബി ഹോളിഡേ മെസേജ് നല്‍കുന്നതായിരിക്കും. പ്രശസ്ത എഴുത്തുകാരനും വാഗ്മിയുമായ ഡോ. സാം ജോര്‍ജ് മുഖ്യാതിഥിയായിരിക്കും.

പ്രസ്തുത മീറ്റിങ്ങില്‍ ഐഎന്‍എഐയുടെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പുതിയ ഭരണ സമിതി പ്രസിഡന്റ് ബീന വള്ളിക്കളത്തിന്റെ നേതൃത്വത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനം ഏറ്റെടുക്കുന്നതുമാണ്. വിവിധയിനം കലാപരിപാടികളോടു കൂടെ നടത്തപ്പെടുന്ന ഈ പരിപാടിയിലേക്ക് ഷിക്കോഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ നഴ്‌സുമാരെയും കുടുംബ സമേതം ക്ഷണിക്കുന്നതായി പ്രസിഡന്റ് മേഴ്‌സി കുര്യാക്കോസും സെക്രട്ടറി ജൂബി വള്ളിക്കളവും അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മേഴ്‌സി കുര്യാക്കോസ് : 773 865 2456, ജൂബി വള്ളിക്കളം : 312 685 5829, മേരി റജീന സേവ്യര്‍ : 630 887 6663