ഐഎസ് തലവന്മാര്‍ അറസ്റ്റില്‍

04:03pm 12/7/2016
images
ഹൈദരാബാദ്: ഐഎസിന്റെ ഹൈദരാബാദ് തലവന്‍ യാസിര്‍ നൈമത്തുള്ളയും ഐഎസിന് വേണ്ടി പണം സമാഹരിക്കുന്ന അത്തായുള്ള റഹ്മാനും എന്‍ഐഎ പിടിയിലായി. ഐഎസുമായി ബന്ധപ്പെട്ട് എന്‍ഐഎ നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവിലാണ് ഇരുവരും പിടിയിലായത്. നേരത്തെ ഐഎസുമായി ബന്ധം പുലര്‍ത്തിയിരുന്ന അഞ്ച് യുവാക്കളെയും എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു.

അറസ്റ്റിലായ യുവാക്കള്‍ക്ക് എല്ലാ നിയമ സഹായവും നല്‍കുമെന്ന് ഓള്‍ ഇന്ത്യ മജിലിസ് ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എഐഎംഐഎം) തലവന്‍ അസാദുദ്ദീന്‍ ഒവൈസി പ്രഖ്യാപിച്ചു. ഭീകരരെ സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ച ഒവൈസിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി എംഎല്‍എ റ്റി. രാജാ സിംഗ് ആവശ്യപ്പെട്ടു.