ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയ ഭൂരിഭാഗത്തെയും വിട്ടയച്ചു; നാലു പേരെ വധിച്ചു”

10:37pm 9/4/2016
download (2)

ബെയ്‌റൂട്ട് ഇസ്!ലാമിക് സ്‌റ്റേറ്റ് സിറിയയില്‍നിന്നു തട്ടിക്കൊണ്ടു പോയ 300 പേരില്‍ ഭൂരിഭാഗം പേരെയും വിട്ടയച്ചു. നാലു പേരെ വധിച്ചു. ബന്ദികളുടെ മതം നോക്കിയാണ് ഭീകരര്‍ മോചിപ്പിച്ചത്. ആരെല്ലാമാണ് മുസ്!ലിംകള്‍ എന്നും ആരൊക്കെയാണ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്നതെന്നും ചോദിച്ചറിഞ്ഞ ശേഷമാണ് ന്യൂനപക്ഷ വിഭാഗമായ ഡര്‍സ് സെക്ടിലെ നാലു പേരെ വധിച്ചത് എന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന 20 പേര്‍ ഇപ്പോഴും ബന്ദികളാണെന്നും ഐഎസ് അറിയിച്ചു.

സിറിയന്‍ തലസ്ഥാനമായ ദമാസ്‌ക്കസിന് 50 കിലോമീറ്റര്‍ അകലെയുള്ള ബാദിയ സിമന്റ് ഫാക്ടറി ആക്രമിച്ചാണ് ഐഎസ് മുന്നൂറോളം പേരെ തട്ടിക്കൊണ്ടുപോയത്. ആക്രമണത്തിനുശേഷം ഒരു വ്യോമകേന്ദ്രത്തിന്റെയും ഊര്‍ജ പ്ലാന്റിന്റെയും നിയന്ത്രണമേറ്റെടുക്കാനും ഐഎസ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. വന്‍ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന ഐഎസ് നഷ്ടപ്പെട്ട മേധാവിത്വം തിരിച്ചു പിടിക്കാന്‍ ശ്രമിക്കുകയാണ്‌