ഐപിഎല്ലില്‍ റവ. ഷിബു ശാമുവേല്‍ സന്ദേശം നല്‍കുന്നു

03:46 pm 13/12/2016

– പി.പി. ചെറിയാന്‍
unnamed

ടൊറന്റോ : സഭാ വ്യത്യാസമില്ലാതെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പ്രാര്‍ഥനയ്ക്കായി എല്ലാ ചൊവ്വാഴ്ചയും ഒത്തു ചേരുന്ന ഇന്റര്‍ നാഷനല്‍ പ്രെയര്‍ ലൈനില്‍ ഡിസംബര്‍ 13ന് കനേഡിയന്‍ മാര്‍ത്തോമ ചര്‍ച്ച് ടൊറന്റോ വികാരിയും പ്രഗത്ഭ ദൈവവചന പണ്ഡിതനും സുവിശേഷ പ്രാസംഗീകനുമായ

റവ. ഷിബു ശാമുവേല്‍ മുഖ്യസന്ദേശം നല്‍കും.

ന്യുയോര്‍ക്ക് സമയം രാത്രി 9 മണിക്കാണ് പ്രാര്‍ഥന ആരംഭിക്കുന്നത്. പ്രത്യേക വിഷയങ്ങള്‍ക്ക് പ്രാര്‍ഥന ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി അറിയിക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പ്രെയര്‍ ലൈനില്‍ പങ്കെടുക്കുന്നവര്‍ 1 641 715 0665 എന്ന നമ്പര്‍ ഡയല്‍ ചെയത് 530464

എന്ന കോഡ് പ്രസ് ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ടി. എ. മാത്യു(ഹൂസ്റ്റണ്‍) : 713 436 2207, സി. വി. ശാമുവേല്‍ (മിഷിഗണ്‍) : 586 216 0602.