ഐപിസി ഫാമിലി കോണ്‍ഫറന്‍സ്: ഡാലസില്‍ മാര്‍ച്ച് 12 ന് പ്രൊമോഷണല്‍ മീറ്റിംഗ്

08:00 pm 2/3/2017
– ഉമ്മന്‍ എബനേസര്‍
Newsimg1_78424142
ന്യൂജഴ്‌സി : ജൂലൈ 27 മുതല്‍ 30 വരെ ന്യൂജഴ്‌സി ചെറിഹില്‍ ക്രൗണ്‍ പ്ലാസാ ഓഡിറ്റോറിയത്തില്‍ നടക്കുന്ന 15ാം ഐപിസി ഫാമിലി കോണ്‍ഫറന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ ധൃതഗതിയില്‍ നടന്നു വരുന്നതായി ഭാരവാഹികള്‍ അറിയിക്കുന്നു. കോണ്‍ഫറന്‍സിന്റെ അനുഗ്രഹത്തിനും സുഗമമായ നടത്തിപ്പിനുമായി നാഷണല്‍ ലോക്കല്‍ കമ്മിറ്റികള്‍ പ്രവര്‍ത്തന നിരതരാണ്. നോര്‍ത്തമേരിക്കയിലെ ഓരോ സംസ്ഥാനങ്ങളിലും പ്രോമോഷണല്‍ മീറ്റിങ്ങുകള്‍ നടന്നു വരുന്നു.

ഡിസംബര്‍ 4 ന് ന്യൂയോര്‍ക്ക് സിറ്റിയിലും ഫെബ്രുവരി 19 ന് ഫ്‌ലോറിഡായിലെ ലേക്ക് ലാന്റിലും ഇതിനോടകം നടന്ന പ്രൊമോഷണല്‍ മീറ്റിംഗുകളില്‍ ഒട്ടനവധി പേര്‍ കടന്നുവന്നു സംബന്ധിച്ചു. അടുത്ത പ്രോമോഷണല്‍ മീറ്റിങ് മാര്‍ച്ച് 12 ന് ഞായറാഴ്ച വൈകിട്ട് 5ന് ഡാലസ് പട്ടണത്തില്‍ നടക്കും. ഐപിസി ഹെബ്രോന്‍ ചര്‍ച്ച് ഓഡിറ്റോറിയത്തിലാണ് മീറ്റിങ് നടക്കുന്നത്. (1751 Wall St. Garland, Tx- 75041) ഐപിസി ഫാമിലി കോണ്‍ഫറന്‍സ് നാഷണല്‍ ഭാരവാഹികള്‍ ഈ മീറ്റിങ്ങില്‍ സംബന്ധിക്കുകയും കോണ്‍ഫറന്‍സിന്റെ ഇതുവരെയുള്ള വിവരങ്ങള്‍ അറിയിക്കുകയും ചെയ്യും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ജോസഫ് വില്യംസ് നാഷണല്‍ കണ്‍വീനര്‍ : 845 893 5433 ബ്ര. വര്‍ഗീസ് ഫിലിപ്പ് നാഷണല്‍ സെക്രട്ടറി : 516 522 4798 ബ്ര. ബാബു കോടുംന്തറ :954 234 5232 ഡാലസ് പ്രതിനിധി ജോസ് പ്രാകാശ് : 972 345 0748