ഐ.എന്‍.ഒ.സി ചിക്കാഗോ പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ 9-ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിക്കും

07:45 am 8/4/2017

– തോമസ് മാത്യു പടന്നമാക്കല്‍

ചിക്കാഗോ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മിഡ്‌വെസ്റ്റ് റീജിയന്റെ 2017- 18 വര്‍ഷങ്ങളിലേക്കുള്ള പുതിയ ഭരണസമിതിയുടെ പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ ഒമ്പതാം തീയതി ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് മൗണ്ട് പ്രോസ്‌പെക്ടസിലുള്ള ചിക്കാഗോ മലയാളി അസോസിയേഷന്‍ ഹാളില്‍ ചേരുന്ന യോഗത്തില്‍ വച്ച് മുന്‍ മന്ത്രിയും, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമുന്നത നേതാവുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിക്കുന്നു. തദവസരത്തില്‍ ചിക്കാഗോയിലേയും പരിസര പ്രദേശങ്ങളിലേയും സാമൂഹ്യ-സാംസ്കാരിക സംഘടനാ നേതാക്കള്‍ ചേര്‍ന്ന് എം.എല്‍.എയ്ക്ക് പൗരസ്വീകരണം നല്‍കുന്നു.

എല്ലാ ഐ.എന്‍.ഒ.സി പ്രവര്‍ത്തകരും, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മുന്‍കാല പ്രവര്‍ത്തകരും അനുഭാവികളും, കേരള ജനതയുടെ വികാരമുള്‍ക്കൊള്ളുന്ന എല്ലാ മലയാളി സുഹൃത്തുക്കളും, അഭ്യുദയകാംക്ഷികളും പങ്കെടുക്കണമെന്നു ഐ.എന്‍.ഒ.സി മിഡ്‌വെസ്റ്റ് റീജിയന്‍ ചിക്കാഗോയ്ക്കുവേണ്ടി പ്രസിഡന്റ് വര്‍ഗീസ് പാലമല അഭ്യര്‍ത്ഥിച്ചു.