ഐ. എബ്രഹാം (ബാബു 69) നിര്യാതനായി

07:23 am 15/5/2017

– എബി മക്കപ്പുഴ

തിരുവല്ല :മഞ്ഞാടി ഐക്കരേത്ത് പരേതനായ ഇട്ടിയുടെ മകന്‍ ഐ.എബ്രഹാം (ബാബു 69) മഞ്ഞാടിയിലുള്ള ഭവനത്തില്‍ വെച്ച് ഹൃദയസ്തംഭനം മൂലം നിര്യാതനായി. പ്രത്യേകിച്ചു അസുഖങ്ങളൊന്നും ഇല്ലായിരുന്ന ബാബു കുടുംബങ്ങളോടൊത്തു ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് അന്ത്യം സംഭവിച്ചത്.

സംകാര ചടങ്ങുകള്‍ മെയ് 16 ചൊവ്വാഴ്ച 11 മണിക്ക് തിരുവല്ല മഞ്ഞാടി ഇവാഞ്ചലിക്കല്‍ പള്ളിയില്‍ വെച്ച് നടത്തപ്പെടും.

പരേതന്റെ ഭാര്യ വത്സ എബ്രഹാം തിരുവല്ല പനച്ചമൂട്ടില്‍ കുടുംബാംഗമാണ്.
മക്കള്‍: മനോജ് എബ്രഹാം ( ഡാളസ്) മഞ്ചേഷ് (ദുബായ്) മജു (ദുബായ്) എന്നിവരാണ്. പരേതന്റെ മകന്‍ മനോജ് എബ്രഹാം അമേരിക്കന്‍ മലയാളി വെല്‍ഫെയര് അസോസിയേഷന്റെ കേന്ദ്ര കമ്മറ്റി അംഗമാണ്.

അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്റെ കേന്ദ്ര കമ്മറ്റി ന്യൂയോര്‍ക്കിലുള്ള ന്യൂ ഹൈഡ് പാര്‍ക്കില്‍ കൂടി പരേതന്റെ നിര്യാണത്തില്‍ ആദരാഞ്ജലികള്‍ നേര്‍ന്നു

കൂടുതല്‍ വിവരങ്ങള്‍ക്ക്:ജോണ് മാത്യു 151 650 30184.