11:09 am 5/12/2016
ഐ.എസ്എല്ലിലെ നിര്‍ണായക പോരാട്ടത്തില്‍ നോര്‍ത്ത് ഈസ്റ്റിനെതിരെ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് ഒരു ഗോളിന്റെ ജയം.
66ാം മിനിറ്റില്‍ മലയാളി താരം സി.കെ വിനീതിന്റെ തകര്‍പ്പന്‍ ഗോളിലൂടെയാണ് കേരളം വിജയ തീരമണിഞ്ഞത് ഇതോടെ കേരളത്തിന് സെമി പ്രവേശനത്തിനുള്ള ടിക്കറ്റും ലഭിച്ചു. തോല്‍വിയോടെ നോര്‍ത്ത് ഈസ്റ്റ് സെമി കാണാതെ പുറത്തായി.
ജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാതെ ബൂട്ടുകെട്ടിയിറങ്ങിയ നോര്‍ത്ത് ഈസ്റ്റ് കളിക്കളത്തില്‍ കൂടുതല്‍ അക്രമണങ്ങള്‍ അഴിച്ചുവിട്ടെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് കോട്ട തകര്‍ക്കാന്‍ എതിരാളികള്‍ക്കായില്ല.
നിര്‍ണായക പോരാട്ടത്തില്‍ ഡിഫന്‍ഡര്‍ ഹൊസു പ്രിറ്റോയും മധ്യ നിരക്കാരന്‍ മെഹ്താബ് ഹുസൈനുമില്ലാതെയായിരുന്നു കേരളം മത്സരത്തിനിറങ്ങിയത്.