7:46 am 28/5/2017
– എബി മക്കപ്പുഴ
ബോസ്റ്റണ്‍:അമേരിക്കയിലുള്ള വിവിധ സ്റ്റേറ്റിലുള്ള 7ത24 പ്രയര്‍ ലൈന്‍ പ്രവര്‍ത്തകരെ ഉള്‍കൊള്ളിച്ചു ഒന്‍പതാമത് പ്രയര്‍ ലൈന്‍ കോണ്‍ഫെറന്‍സ് ബോസ്റ്റണിലുള്ള ബര്‍ലിങ്ടണ്‍ സിറ്റയില്‍ ഇന്റര്‍ നാഷണല്‍ ചര്‍ച്ച ഓഫ് ഗോഡ് പള്ളിയുടെ ആഡിറ്റോറിയത്തില്‍ വെച്ച് നടന്നു കൊണ്ടിരിക്കുന്നു.മെയ് 25 വ്യാഴാച തുടങ്ങിയ അതി മനോഹരമായ ഈ കോണ്‍ഫെറന്‍സ് ഞായറഴ്ച 2 മണിയോട് സമാപിക്കും.
250 ല്‍ പരം പ്രതിനിധികള്‍ പങ്കെടുക്കുന്ന ഈ കോണ്‍ഫെറെന്‍സില്‍ വേദ പഠന ക്ലാസുകള്‍,സാക്ഷ്യം ആരാധന എന്നിവക്ക് പ്രാധാന്യം നല്‍കിയാണ് മുതിര്‍ന്നവര്‍ക്കുവേണ്ടി മലയാളത്തിലും, കുട്ടികള്‍ക്കും യുവജങ്ങള്‍ക്കും വേണ്ടി ഇംഗ്ലീഷിലും കോണ്‍ഫെറന്‍സ് ക്രമീകരിച്ചിരിക്കുന്നത്. സഭ വ്യത്യാസം കൂടാതെ നടത്തപ്പെടുന്ന ഈ കോണ്ഫെറന്സില് അനേകം യുവജനങ്ങളും മുതിര്‍ന്നവരും പങ്കെടുക്കുന്നുവെന്നതാണ് ഈ കോണ്‍ഫറന്‍സിന്റെ പ്രത്യേകത.
പാസ്റ്റര്‍.ഷാജി ഡാനിയേല്‍ (ഹൂസ്റ്റണ്‍),ഡോ.തോമസ് കെ മാത്യു (ഓറല്‍ റോബെര്‍ട്സ് യൂണിവേഴ്സിറ്റി), പ്രൊ.എം. എ ജോണ്‍, ഡോ.മാത്യു ജോര്‍ജ് (ബഹറിന്‍), ഡോ.ജോര്‍ജ് കോവൂര്‍ (കേരളം) എന്നിവരാണ് പ്രധാന വേദ പഠന പ്രഭാഷകര്‍.കുട്ടികള്‍ക്കും, യുവജനങ്ങള്‍ക്കും വേണ്ടി പാസ്റ്റര്‍.സ്റ്റാന്‍ലി ജോസഫ്,പാസ്റ്റര്‍ ജെയ്സണ്‍ സൈമണ്‍, പാസ്റ്റര്‍ ജോഷിന് ജോണ്‍, പാസ്റ്റര്‍.ദീപക് മാത്യു എന്നിവരാണ് കോണ്‍ഫറന്‍സ് നേതൃത്വം നല്‍കുന്നത്.
24 മണിക്കൂര്‍ ഏഴു ദിവസവും പ്രയറിനു വേണ്ടി മാറ്റിവെച്ചിട്ടുള്ള ഈ പ്രയര്‍ ലൈനില്‍ ധാരാളം പേര് പ്രാര്‍ത്ഥനക്കു വേണ്ടി സാമ്യം മാറ്റി വയ്ക്കാറുണ്ട്.
ബോസ്റ്റണില്‍ തുടക്കമിട്ട ഈ മിനിസ്ട്രിയുടെ സംഘടകരാണ് ഡോ.ഡാനിയേല്‍ രാജനും,സിസ്റ്റര്‍ സൂസന് ജോര്‍ജ് ദമ്പതികള്‍.