ഒന്‍പതു വയസ്സുള്ള അനയായ്ക്ക് ബോണ്‍മാരൊ ഡോണറെ ആവശ്യമുണ്ട്.

07:36 pm 10/3/2017

– പി.പി. ചെറിയാന്‍
Newsimg1_45440910
ന്യൂജഴ്‌സി : ലുക്കേമിയ രോഗബാധിതയായി ക്ഷീണാവസ്ഥയില്‍ കഴിയുന്ന ഇന്ത്യന്‍ അമേരിക്കന്‍ പെണ്‍കുട്ടി അനയ ഫ്രാന്‍സിസിനെ(9) ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റേഷനു ഡോണറെ ആവശ്യമുണ്ട്.അനയായുടെ മാതാവ് പ്രതിഭാ ലി ഫ്രാന്‍സിസാണു പൊതുജനങ്ങളുടെ സഹകരണം അഭ്യര്‍ത്ഥിച്ച് സന്ദേശം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചികിത്സയ്ക്കാവശ്യമായ ഭാരിച്ച ചിലവ് താങ്ങാവുന്നതിനപ്പുറമാണെന്ന് മാതാവ് പറഞ്ഞു. സാമ്പത്തിക സഹായവും ഇവര്‍ പ്രതീക്ഷിക്കുന്നുണ്ട്.

ബോണ്‍മാരൊ ഡൊണേറ്റ് ചെയ്യുവാന്‍ താല്പര്യമുള്ളവര്‍ DKMS ബോണ്‍മാരൊ ഡൊണേഷന്‍സില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കുടുംബാംഗങ്ങള്‍ അഭ്യര്‍ത്ഥിച്ചു. (Dynamic Kerngl Modules Support).മാര്‍ച്ച് 15 ന് ന്യൂജഴ്‌സി ഡിക്കേഴ്‌സണ്‍ എലിമെന്ററി സ്കൂളില്‍ വൈകിട്ട് 3.30 മുതല്‍ ബോണ്‍മാരൊ ഡോണര്‍ ഡ്രൈവ് സംഘടിപ്പിച്ചിട്ടുണ്ട്.

ജെസിക്ക സെലിന്‍, അനയ്ക്കുവേണ്ടി സംഭാവന സ്വീകരിക്കുന്നതിന് The Gofund me Page അനയയുടെ പിതാവ് റോബര്‍ട്ട് ലി ഫ്രാന്‍സിസിന്റെ പേരില്‍ തയ്യാറാക്കിയിട്ടുണ്ട്. 10,000 ഡോളറാണ് പ്രതീക്ഷിക്കുന്നത്.

സൗത്ത് ഏഷ്യയില്‍ നിന്നുള്ളവരുടെ ബോണ്‍മാരോയായിരിക്കും അനയക്ക് കൂടുതല്‍ യോജിക്കുക എന്ന് ചികിത്സിക്കുന്ന ഡോക്ടര്‍ പറഞ്ഞു.

സാമൂഹ്യ സാംസ്കാരിക സംഘടനകളും നേതാക്കളും ഈ വിഷയത്തില്‍ പ്രത്യേകം താല്‍പര്യം പ്രകടിപ്പിച്ചാല്‍ അനയായ്ക്കും കുടുംബത്തിനും വലിയ പ്രതീക്ഷയ്ക്ക് അവസരം ലഭിക്കും.