ഒബാമയും ഹിലരിയും അമേരിക്കന്‍ സര്‍വ്വേയിലെ സമുന്നതരായ നേതാക്കള്‍

09:30 am 3/1/2017
– പി.പി. ചെറിയാന്‍
Newsimg1_19178084
വാഷിങ്ടന്‍ : 2016 വര്‍ഷത്തെ ബഹുജന പിന്തുണയുള്ള സമുന്നത നേതാക്കന്മാരായി ബരാക്ക് ഒബാമയേയും ഹിലരി ക്ലിന്റനേയും തിരഞ്ഞെടുത്തു. അമേരിക്കന്‍ ഗാലപ് പോള്‍ സോഷ്യല്‍ സിരീസ് (GPSS) സംഘടിപ്പിച്ച സര്‍വ്വേയില്‍ 2008 മുതല്‍ തുടര്‍ച്ചയായി ബരാക്ക് ഒബാമയാണ് പുരുഷ വിഭാഗത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത്. സ്ത്രീ വിഭാഗത്തില്‍ ഹിലരി ക്ലിന്റന്‍ തുടര്‍ച്ചയായി 15ാം തവണയും. 1993 ലായിരുന്നു ഹിലറിയുടെ ആദ്യ വിജയം. എന്നാല്‍ 1995, 96 വര്‍ഷങ്ങളില്‍ മദര്‍ തെരേസ്സയാണ് ഹിലറിയെ പിന്നിലാക്കിയത്. 96 മുതല്‍ ഹിലറി വീണ്ടും മുന്നിലെത്തി. ഇതോടെ 21 വര്‍ഷം ഹിലറി ഒന്നാം സ്ഥാനം നേടി. അമേരിക്കയിലെ അമ്പത് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് സര്‍വ്വേയില്‍ പങ്കെടുത്തത്.

ഈ വര്‍ഷം നടന്ന സര്‍വ്വേയില്‍ മൂന്നാം സ്ഥാനം തുല്യമായി പങ്കിട്ടെടുത്തത് പോപ്പ് ഫ്രാന്‍സിസും ഡൊണാള്‍ഡ് ട്രംപും ആയിരുന്നു. ബേര്‍ണി ഡാണേഴ്‌സും ബില്‍ ഗേറ്റ്‌സും ബെന്‍ കാര്‍സന്‍, ദലൈയ് ലാമ തുടങ്ങിയവരും പുരുഷ വിഭാഗത്തില്‍ ക്രമാനുസൃതം സ്ഥാനങ്ങള്‍ നേടിയ പ്പോള്‍, യൂസഫ്‌സി മലാല, വിന്‍ഫ്രി, ഫസ്റ്റ് ലേഡി മിഷേല്‍, കാര്‍ലെ ഫിയോറിന തുടങ്ങിയവര്‍ സ്ത്രീ വിഭാഗത്തിനും സ്ഥാനങ്ങള്‍ പങ്കിട്ടെടുത്തു.

ഒബാമയും ഹിലറിയും അമേരിക്കന്‍ ജനഹൃദയങ്ങളില്‍ പ്രത്യേക സ്വാധീനം ചെലുത്തുന്ന വ്യക്തിത്വങ്ങളായി നിലനില്ക്കുന്നുവെന്നതാണ് സര്‍വ്വേ ഫലങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്