07:30 pm 22/3/2017
– പി.പി. ചെറിയാന്‍

ഷിക്കാഗോ : ഒബാമയുടെ ജന്മദിനം അവധിദിനമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടു സഭയില്‍ അവതരിപ്പിച്ച ബില്‍ പരാജയപ്പെട്ടു. ഇല്ലിനോയ് സംസ്ഥാനത്തില്‍ നിന്നും പ്രസിഡന്റുമാരായിരുന്നിട്ടുള്ളവരോടുള്ള അനാദരവായിരിക്കും ഈ ബില്‍ പാസായാല്‍ ഫലമെന്ന് നിയമസഭാ സമാജികര്‍ അഭിപ്രായപ്പെട്ടു. അവധി ദിനമായി അംഗീകരിച്ചാല്‍ സ്ഥാപനങ്ങളും വ്യാപാര കേന്ദ്രങ്ങളും അടച്ചിടുന്നതു സാമ്പത്തിക നഷ്ടം വരുത്തിവയ്ക്കുമെന്നും അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
ഷിക്കാഗോ ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിക്കുന്ന ആഡ്രൊതപേസി, സോണിയ ഹാര്‍പര്‍ എന്നീ ഡമോക്രാറ്റിക് അംഗങ്ങളാണു ബില്‍ സഭയില്‍ അവതരിപ്പിച്ചത്. അമേരിക്കയുടെ 44ാമത്തെ പ്രസിഡന്റായിരുന്ന ഒബാമയുടെ ജന്മദിനമായ ഓഗസ്റ്റ് 4 (1961) 13ാമതു സംസ്ഥാന അവധിദിനമാക്കാനായിരുന്നു ബില്‍ അവതരിപ്പിച്ചത്.
ഡമോക്രാറ്റിക്ക് പാര്‍ട്ടി അംഗങ്ങള്‍ പ്രതീക്ഷയോടെ കൊണ്ടുവന്ന ബില്‍ റിപ്പബ്ലിക്കന്‍ അംഗങ്ങളുടെ എതിര്‍പ്പും 12 പേര്‍ വോട്ടിങ്ങില്‍ നിന്നും വിട്ടു നിന്നതുമാണ് പരാജയപ്പെടാന്‍ കാരണമായത്.
