09:44am 13/07/2016

മസ്കത്ത്: ഒമാനില്‍ മലയാളിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തെി. തിരുവനന്തപുരം തിരുമല സ്വദേശി സത്യനെയാണ് (50) മസ്കത്തിലെ മത്രയില്‍ താമസസ്ഥലത്ത് കഴുത്തറുത്ത് കൊന്ന നിലയില്‍ കണ്ടത്തെിയത്. കവര്‍ച്ചാ ശ്രമമാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നു. ഒമാന്‍ ഫ്ളോര്‍ മില്‍ കമ്പനിയിലെ ഡീലറുടെ കളക്ഷന്‍ ഏജന്റാണ് സത്യന്. സാധാരണ ഇരുപതിനായിരത്തോളം റിയാല്‍ കൈവശം ഉണ്ടാകാറുണ്ട്. ഉച്ചക്ക് 12 മണിക്ക് സത്യന് ജോലി കഴിഞ്ഞത്തൊറുണ്ട്. ഒരു മണിയോടെയാണ് കൊലപാതകം സംഭവിച്ചതെന്നാണ് കരുതുന്നത്. വൈകുന്നേരം ജോലി കഴിഞ്ഞത്തെിയ മലയാളിയാണ് മൃതദേഹം കണ്ടത്തെിയത്.
