ഒമ്പത് ഓവറിൽ 12ന് 10 വിക്കറ്റ്; മാസ്മരിക പ്രകടനവുമായി പാക് ബൗളർ

11.55 PM 12/01/2017
ali_1101
കറാച്ചി: 12 റൺസിന് 10 വിക്കറ്റ് വീഴ്ത്തിയ പാക്കിസ്‌ഥാൻ ബൗളറുടെ പ്രകടനം ശ്രദ്ധയമാകുന്നു. കറാച്ചിയിൽ 19 വയസിൽ താഴെയുള്ള കുട്ടികളുടെ ജില്ലാതല ടൂർണമെന്റിലായിരുന്നു മുഹമ്മദ് അലിയുടെ മാസ്മരിക പ്രകടനം.

മൂന്നാം സോണിനായി കളത്തിലിറങ്ങിയ, വലംകൈയൻ പേസ് ബൗളറായ അലി രണ്ടാം ഇന്നിംഗ്സിലാണ് വിക്കറ്റുകൾ പോക്കറ്റിലാക്കിയത്. 10ൽ ഒമ്പതു വിക്കറ്റും ക്ലീൻ ബൗൾഡായിരുന്നു എന്നതാണ് പ്രകടനത്തിന്റെ സവിശേഷത. ഒമ്പത് ഓവറിൽ താഴെ മാത്രമാണ് അലി ബൗൾ ചെയ്തത്. അലിയുടെ പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ ടീം ഇന്നിംഗ്സിനും 195 റൺസിനും വിജയിച്ചു.

ടൂർണമെന്റിന് ഫസ്റ്റ് ക്ലാസ് നിലവാരം ഇല്ലാത്തതിനാൽ അലിയുടെ പ്രകടനം റിക്കാർഡ് ബുക്കിൽ ഇടംപിടിക്കില്ല.