ഒരാഴ്ചയ്ക്കകം എല്ലാ അധ്യാപക ഒഴിവുകളും നികത്തും: വിദ്യാഭ്യാസമന്ത്രി

12:58pm 2/8/2016
download (2)
തിരുവനന്തപുരം: ഒരാഴ്ചയ്ക്കകം സംസ്ഥാനത്ത് അധ്യാപകരില്ലാത്ത എല്ലാ സ്‌കൂളുകളിലും അധ്യാപകരെ നിയമിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. എല്ലാ അധ്യാപക ഒഴിവുകളും നികത്തും. എന്നിട്ടും അധ്യാപകരെ തികയാതെ വന്നാല്‍ ദിവസവേതനം നല്‍കി സര്‍ക്കാര്‍ അധ്യാപകരെ നിയമിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.