ഒരുമയുടെ ക്രിസ്തുമസ് -ന്യൂഇയര്‍ ആഘോഷങ്ങള്‍ ജനുവരി ഏഴിന്

07:54 am 25/12/2016

Newsimg1_4398128
ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ റിവര്‍‌സ്റ്റോണ്‍ നിവാസികളുടെ കൂട്ടായ്മയായ ഒരുമയുടെ ഈവര്‍ഷത്തെ ക്രിസ്തുമസ് – ന്യൂഇയര്‍ ആഘോഷങ്ങള്‍ (ഒരുമ ക്രിസ്തുമസ് സ്പാര്‍ക്കിള്‍സ്) ജനുവരി ഏഴാംതീയതി ശനിയാഴ്ച ഷുഗര്‍ലാന്റിലുള്ള ആനി സുള്ളിവന്‍ എലിമെന്ററി സ്കൂളില്‍ വച്ചു നടത്തുന്നതാണെന്നു ഒരുമയുടെ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ അറിയിച്ചു.

സുപ്രസിദ്ധ ഗായകനും, ശ്രുതിമധുരങ്ങളായ നിരവധി ഗാനങ്ങള്‍ ഉള്‍പ്പെടുന്ന സംഗാത ആല്‍ബങ്ങള്‍ക്ക് ശബ്ദം നല്‍കിയിട്ടുള്ള കോറസ് പീറ്റര്‍ നയിക്കുന്ന ഗാനമേള ക്രിസ്തുമസ് ആഘോഷങ്ങളുടെ പ്രത്യേകതയാണ്. ഇതുകൂടാതെ ഒരുമ അംഗങ്ങളുടെ കലാപരിപാടികളും, ഡിന്നറും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. മനോഹരമായ സംഗീത സായാഹ്‌നത്തിലേക്കും, ക്രിസ്തുമസ് ആഘോഷങ്ങളിലേക്കും എല്ലാ ഒരുമ അംഗങ്ങളേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിക്കുന്നു.