ഒരു ഡോളര്‍ സില്‍വര്‍ നാണയം ലേലം ചെയ്തത് 3.3 മില്യന്‍ ഡോളറിന്

08:36 pm 3/4/2017

പി.പി. ചെറിയാന്‍


ബാള്‍ട്ടിമോര്‍: 1804 ല്‍ പുറത്തിറക്കിയ ഒരു ഡോളറിന്റെ സില്‍വര്‍ നാണയം ലേലത്തില്‍ പിടിച്ചത് 3.3 മില്യന്‍ ഡോളറിന്. ബാള്‍ട്ടിമോറില്‍ പ്രൈവറ്റ് കോയിന്‍ കളക്ഷന്‍ സംഘാടകര്‍ കഴിഞ്ഞ ദിവസമാണ് ലേലത്തിന്റെ വിവരം മാധ്യമങ്ങളെ അറിയിച്ചത്. ഇത്തരത്തിലുള്ള ഏഴു നാണയങ്ങളാണ് അവശേഷിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.

മാര്‍ച്ച് 31 ന് നടന്ന 200 അപൂര്‍വ്വ നാണയങ്ങള്‍ ലേലം ചെയ്തതിലൂടെ 100 മില്യണ്‍ ഡോളറാണ് ലഭിച്ചതെന്നും ഇത് സര്‍വ്വകാല റിക്കോര്‍ഡാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഡാലസ് റിയല്‍ എസ്റ്റേറ്റ് ഡവലപ്പര്‍ മാക്ക് പോഗ്, മകന്‍ ബ്രന്റ് എന്നിവര്‍ 1970 മുതല്‍ നടത്തിയ നാണയ ശേഖരത്തില്‍ ഉള്‍പ്പെട്ടതാണ് ഈ നാണയം. ഇവരുടെ കൈവശം ഏകദേശം 650 ല്‍ പരം നാണങ്ങള്‍ ഉണ്ട്.

കലിഫോര്‍ണിയായില്‍ നിന്നുള്ള കെവിന്‍ ലിപ്റ്റണ്‍, ന്യുജഴ്‌സിയില്‍ നിന്നുള്ള ജോണ്‍ അല്‍ബനീസ് എന്നിവരാണ് നാണയം ലേലത്തില്‍ പിടിച്ചതെന്ന് ഇവരുടെ വക്താവ് ഡോണ്‍ പേള്‍ മാന്‍ പറഞ്ഞു.