ഒരു മനമായി’ വീഡിയോ ആല്‍ബം യൂട്യൂബില്‍ റിലീസ് ചെയ്തു

06;59 pm 11/4/2017

– നിബു വെള്ളവന്താനം


ഫ്‌ളോറിഡ: അമേരിക്കയില്‍ പൂര്‍ണ്ണമായും ചിത്രീകരിച്ച ‘കലാവാസന യു.എസ്.എ’ യുടെ ഏറ്റവും പുതിയ മ്യൂസിക് വീഡിയോ ആല്‍ബം “ഒരു മനമായി “യൂട്യൂബില്‍ റിലീസ് ചെയ്തു.

അനുഗ്രഹീത ഗായകന്‍ കെസ്റ്റര്‍ പാടിയ മനോഹര ഗാനത്തിനു ഗാനരചനയും സംഗീതവും നിര്‍വ്വഹിച്ചത് ജിജോ ചിറയിലാണ്. ക്രിസ്തീയ കുടുംബ പശ്ചാത്തലത്തിലാണ് ഗാനങ്ങളുടെ ദൃശ്യാവാഷ്ക്കാരം അണിയിച്ചിരൊക്കിയിരിക്കുന്നതെന്ന് സംവിധായകരായ ആന്റണി സാബുവും ജിജോ ചിറയിലും അറിയിച്ചു.

അമേരിക്കന്‍ മലയാളികളായ യുവ കലാകാരന്മാര്‍ വിവിധ വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഗാനങ്ങള്‍ ഏവര്‍ക്കും ആത്മീയ ഉണര്‍വ്വിനും അനുഗ്രഹത്തിനും കാരണമാകുമെന്നും, ഈസ്റ്റര്‍ വേളയില്‍ കുടുംബ പ്രേക്ഷകരും യുവജനങ്ങളും കണ്ടിരിക്കേണ്ട മനോഹരമായ ആല്‍ബമാണിതെന്നും നിര്‍മ്മാതാക്കളായ ജിബി ചിറ്റേടവും ഡോ. അനൂപ് പുളിക്കലും പറഞ്ഞു.

കലാവാസന യു.എസ്.എ യുടെ യൂട്യൂബ് ചാനലില്‍ നേരേത്തെ പുറത്തിറക്കിയ ” തിരുവാള്‍ത്താരയില്‍ ” എന്ന വീഡിയോ ആല്‍ബം ശ്രദ്ധേയമായിരുന്നു. LINK: https://www.youtube.com/embed/aHIy2tA0jv4

വാര്‍ത്ത: നിബു വെള്ളവന്താനം