ഭുവനേശ്വർ: ഒഡീഷയിൽ ഒമ്പതാം ക്ലാസുകാരിയെ സഹപാഠികൾ പീഡിപ്പിക്കുകയും വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതായും പരാതി. നയാഗഡ് ജില്ലയിലെ ശരൺകുളിലായിരുന്നു സംഭവം. ഒരു മാസങ്ങൾക്കുമുമ്പ് ട്യൂഷൻസെന്ററിലായിരുന്നു പീഡനം അരങ്ങേറിയത്. വീഡിയോ വൈറലായതിനെ തുടർന്നാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയത്.
നേരത്തെ സംഭവം പുറത്തായപ്പോൾ ഗ്രാമസഭ ചേർന്ന് പ്രതി പെൺകുട്ടിയെ വിവാഹം ചെയ്യണമെന്ന് വിധിച്ചിരുന്നു. എന്നാൽ പെൺകുട്ടിയുടെ മാതാപിതാക്കൾ ഇത് നിരസിക്കുകയും പോലീസിൽ പരാതിപ്പെടുകയുമായിരുന്നു. സംഭവത്തിൽ നാല് ആൺകുട്ടികളെയും പോലീസ് അറസ്റ്റ് ചെയ്തു.