06:50 am 06/6/2017

ഫ്ലോറിഡ: അമേരിക്കയിലെ ഒർലാൻഡോയിലുണ്ടായ വെടിവയ്പിൽ അഞ്ചു പേർ മരിച്ചു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇവരിൽ പലരുടേയും നിലഗുരുതരമാണ്. അതിനാൽ മരണ സംഖ്യ ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്.
തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ എട്ടിന് ഒർലാൻഡോയിൽ ഹാഗിംഗ് മോസ് റോഡിനു സമീപം വെയർഹൗസിലായിരുന്നു വെടിവയ്പ്. അക്രമിയും കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒർലൻഡോ പൾസ് നിശാക്ലബിൽ 49 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്റെ വാർഷികത്തിലാണു സംഭവം.
