12;22 pm 28/12/2016
മുംബൈ: സംസ്ഥാനത്ത് ജാതിമുക്ത-നാടോടി ഗോത്രങ്ങളുടെയും ഒ.ബി.സി, പ്രത്യേക പിന്നാക്ക വര്‍ഗങ്ങളുടെയും ക്ഷേമത്തിന് പ്രത്യേക വകുപ്പുണ്ടാക്കാനും സ്വതന്ത്ര ചുമതലയില്‍ മന്ത്രിയെ നിയമിക്കാനും മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചു. ചൊവ്വാഴ്ച നടന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. മറാത്ത സംവരണ ആവശ്യം ശക്തമാവുകയും ഇതിനോട് സര്‍ക്കാര്‍ അനുകൂല നിലപാട് കൈക്കൊള്ളുകയും ചെയ്തതോടെ ഒ.ബി.സി വിഭാഗക്കാരും മറ്റുള്ളവരും നിലവിലെ സംവരണം നിലനിര്‍ത്താന്‍ സമ്മര്‍ദം ചെലുത്തുന്നതിനിടെയാണ് സര്‍ക്കാറിന്‍െറ നീക്കം. ബ്രിട്ടീഷുകാരുടെ കാലത്ത് ക്രിമിനല്‍ സമൂഹമായി കണ്ട ഗോത്രങ്ങളാണ് ജാതിമുക്ത ഗോത്രങ്ങളായി അറിയപ്പെടുന്നത്.