തേനി: തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ. പനീർശെൽവത്തിന്റെ കാറിനു നേരെ കല്ലേറ്. വെള്ളിയാഴ്ച തേനിയിലാണ് സംഭവം. കല്ലേറിൽ അദ്ദേഹം പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാറിന്റെ മുൻഭാഗത്താണ് കല്ല് പതിച്ചത്. എന്നാൽ കാറിനുള്ളിലുണ്ടായിരുന്നവർക്ക് പരിക്കേറ്റില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

