തിരുവനന്തപുരം: ബിജെപിയുടെ മുതിർന്ന നേതാവും എംഎൽഎയുമായ ഒ. രാജഗോപാലിന്റെ ഓഫീസ് കെട്ടിടത്തിന് നേരെ ആക്രമണം. കരമന എന്‍എസ്എസ് മന്ദിരത്തിന് സമീപമുള്ള കെട്ടിടത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്.
ശനിയാഴ്ച അർധരാത്രിയായിരുന്നു ആക്രമണം. രാജഗോപാലിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്ന മുറിയുടെ ജനലുകളും ബോര്‍ഡുകളും തകർന്നു. ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറും അക്രമികള്‍ തകര്‍ത്തിട്ടുണ്ട്.
വാടകയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു. സംഭവസ്ഥലം ഒ. രാജഗോപാല്‍ സന്ദര്‍ശിച്ചു. സിപിഎമ്മാണ് ആക്രമണത്തിന് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു.