ഓംപുരിയുടെ മരണകാരണം ഹൃദയാഘാതമല്ലെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്

10.05 PM 10/01/2017
ompuri_1001
മുംബൈ: നടൻ ഓംപുരിയുടെ മരണം ഹൃദയാഘാതത്തെത്തുടർന്നല്ലെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തലയ്ക്കു പിന്നിലേറ്റ മുറിവാണ് മരണത്തിനു കാരണമെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്നത്. തലയിലെ പരിക്ക് ഓംപുരിയെ മരിച്ചനിയിൽ കണ്ടെത്തിയപ്പോൾത്തനെ ശ്രദ്ധയിൽപ്പെട്ടിരുന്നെങ്കിലും വീഴ്ചയിൽ സംഭവിച്ചതാവാമെന്നായിരുന്നു കരുതിയിരുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുംബൈ അന്ധേരിയിലെ വീട്ടിൽ ഓംപുരിയെ മരിച്ചനിലയിൽ കണ്ടെത്തുന്നത്. മരിക്കുന്നതിന് തലേദിവസം ഓംപുരി മദ്യപിച്ചിരുന്നതായും, മകനെ കാണാൻ ആഗ്രഹിച്ചിരുന്നതായും അദ്ദേഹത്തിന്റെ ഡ്രൈവർ പോലീസിനു മൊഴി നൽകിയിട്ടുണ്ട്.