ഓക്പാര്‍ക്ക് സെന്റ് ജോര്‍ജ് ദേവാലയത്തില്‍ വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ മെയ് 13,14 തീയതികളില്‍

09:58 pm 4/5/2017


ന്യൂയോര്‍ക്ക്: ഓക്പാര്‍ക്ക് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ ആണ്ടുതോറും നടത്തിവരാറുള്ള വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ മെയ് 13,14 (ശനി, ഞായര്‍) തീയതികളില്‍ അമേരിക്കന്‍ അതിഭദ്രാസന മെത്രാപ്പോലീത്ത അഭി. യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെ പ്രധാന കാര്‍മികത്വത്തില്‍ കൊണ്ടാടുന്നു.

മെയ് 13-നു ശനിയാഴ്ച വൈകുന്നേരം 6.30-നു സന്ധ്യാനമസ്കാരവും തുടര്‍ന്ന് സുവിശേഷ പ്രസംഗം, ആശീര്‍വാദം, ഡിന്നര്‍ എന്നിവയുണ്ടായിരിക്കും. മെയ് 14-നു ഞായറാഴ്ച രാവിലെ 8.30-നു പ്രഭാത പ്രാര്‍ത്ഥനയും, 9.30-ന് അഭിവന്ദ്യ തിരുമേനിയുടെ പ്രധാന കാര്‍മികത്വത്തില്‍ മൂന്നിന്‍മേല്‍ കുര്‍ബാന, തുടര്‍ന്ന് പ്രദക്ഷിണം, ആശീര്‍വാദം, ലേലം, സ്‌നേഹവിരുന്ന്, ചെണ്ടമേളം എന്നിവയുണ്ടായിരിക്കും. വൈകുന്നേരം 2.15-നു കൊടിയിറക്കുന്നതോടെ ഈവര്‍ഷത്തെ പെരുന്നാള്‍ ചടങ്ങുകള്‍ സമാപിക്കുന്നതാണ്. പെരുന്നാള്‍ ചടങ്ങുകളില്‍ സഹോദരീ ഇടവകകളില്‍ നിന്നുള്ള വൈദീകര്‍ സഹകാര്‍മികത്വം വഹിക്കും.

വിശ്വാസികളേവരും നേര്‍ച്ച കാഴ്ചകളോടെ വന്ന് വിശുദ്ധന്റെ തിരുനാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്നു വികാരി റവ.ഫാ. ലിജു പോള്‍ പൂക്കുന്നേല്‍ അറിയിച്ചു. ഈവര്‍ഷത്തെ പെരുന്നാള്‍ ചടങ്ങുകള്‍ ഏറ്റെടുത്ത് നടത്തുന്നത് ആന്‍സി സ്കറിയ, ഡോ. വില്യം & ഡോ. അഞ്ജു വെര്‍ണര്‍ എന്നിവരാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡേവിഡ് സി. കുര്യന്‍ (പ്രസിഡന്റ്) 630 872 1179, ഷെവലിയാര്‍ ജയ്‌മോന്‍ കെ. സ്കറിയ (സെക്രട്ടറി) 847 370 4330, റെജിമോന്‍ പി. ജേക്കബ് (ട്രഷറര്‍) 847 877 6898,

ഷെവലിയാര്‍ ജയ്‌മോന്‍ കെ. സ്കറിയ അറിയിച്ചതാണിത്