ഓടുന്ന വാഹനത്തിൽ വീണ്ടും കൂട്ട ബലാത്സംഗം

10:59 am 22/4/2017


കോ​ൽ​ക്ക​ത്ത: ഓ​ടു​ന്ന വാ​ഹ​ന​ത്തി​നു​ള്ളി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി. ദ​ക്ഷി​ണ കോ​ൽ​ക്ക​ത്ത​യി​ലെ ഗ​രി​യാ​ഹ​ട്ടി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വം.

ചോ​ക്ക​ലേ​റ്റ് വാ​ങ്ങി​ന​ൽ​കാ​മെ​ന്നു വാ​ഗ്ദാ​നം ചെ​യ്ത് പെ​ണ്‍​കു​ട്ടി​യെ വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​യ​ശേ​ഷം പ്ര​തി​ക​ൾ ചേ​ർ​ന്നു പീ​ഡ​ന​ത്തി​നി​ര​യാ​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം പെ​ണ്‍​കു​ട്ടി​യെ വ​ഴി​യി​ൽ ഇ​റ​ക്കി​വി​ട്ടു. തു​ട​ർ​ന്ന്, പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യെ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക​ൾ​ക്കു വി​ധേ​യ​യാ​ക്കി.

പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ഉ​പ​യോ​ഗി​ച്ച കാ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്. പ്ര​തി​യെ​ന്നു സം​ശ​യി​ക്കു​ന്ന ഒ​രാ​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.