ഓര്‍ഡറുകള്‍ ഓരോന്നായി…തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതില്‍ ശുഷ്കാന്തിയോടെ ട്രംപ്

11:15 am 30/3/2017

– എബി മക്കപ്പുഴ
Newsimg1_7046436
ഡാളസ്: അധികാരത്തിലെത്തിയാല് ഒബാമയുടെ പരിസ്ഥിതി നയത്തില്‍ മാറ്റം വരുത്തുമെന്ന തെരഞ്ഞെടുപ്പു പ്രഖ്യാപനം ട്രംപ് നടപ്പാക്കുന്നു. മുന്‍ യു.എസ് പ്രസിഡന്റ് ബരാക് ഒബാമ കൊണ്ടുവന്ന ക്ലീന്‍ എനര്‍ജി പദ്ധതി റദ്ദാക്കിക്കൊണ്ടുള്ള എക്‌സിക്യൂട്ടിവ് ഉത്തരവില്‍ പ്രസിഡണ്ട് ട്രംപ് ഒപ്പു വെച്ചു. ഊര്‍ജ ഇറക്കുമതി വെട്ടിക്കുറക്കാനും സ്വയംപര്യാപ്തരാകാനും ഉത്തരവ് അമേരിക്കയെ പര്യാപ്തരാക്കുമെന്നും ട്രംപ് അവകാശപ്പെട്ടു.

ക്ലീന്‍ എനര്‍ജി പദ്ധതി അമേരിക്കയുടെ വികസനക്കുതിപ്പിനേറ്റ ആഘാതമായിരുന്നുവെന്നായിരുന്നു ട്രംപിന്റെ വാദം.ഒബാമയുടെ ഖനി വിരോധത്തിനും തൊഴില് അവസരങ്ങള്‍ കുറക്കുന്ന നയങ്ങള്‍ക്കും ഇതോടെ അവസാനമായെന്ന് ട്രംപ് പ്രതികരിച്ചു. കല്‍ക്കരി ഉപയോഗിക്കുന്ന ഊര്ജപദ്ധതികളില്‍ നിന്നുള്ള കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുകയായിരുന്നു പദ്ധതികൊണ്ട് ഒബാമ ലക്ഷ്യമാക്കിയത്.

പ്രതിഷേധങ്ങളും, വിമര്‍ശങ്ങളും ഏറെയുണ്ടെങ്കിലും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള് പാലിക്കുന്നതില് ശുഷ്കാന്തി കാട്ടുന്ന മികച്ച നേതാവ് എന്ന നിലയിലാണ് ലോക രാഷ്ട്രങ്ങള്‍ ട്രംപിനെ ഉറ്റുനോക്കുന്നത്.