07:05 pm 3/4/2017
മെൽബണ്‍: മാൽക്കം ടേണ്‍ബുളിന്‍റെ ആദ്യ ഒൗദ്യോഗിക സന്ദർശനമാണിത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വർധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് സന്ദർശനം.
കഴിഞ്ഞ വർഷം ചൈനയിൽ നടന്ന ജി-20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ടേണ്‍ബുളിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. വിദ്യാഭ്യാസം, പ്രതിരോധം, വാണിജ്യം തുടങ്ങിയ മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു ചർച്ചകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു.