02:16 pmm26/3/2017
മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ മലയാളിക്കു നേരെ വംശീയ ആക്രമണം. കോട്ടയം മീനടം വയലിക്കൊല്ലാട്ട് ലീ മാക്സിനു നേരെയാണ് ആക്രമണം ഉണ്ടായത്. ശനിയാഴ്ച പുലര്‍ച്ചെ നാലോടെയായിരുന്നു സംഭവം. ടാസ്മാനിയയിലെ ഹൊബാര്ട്ടില് പ്രവര്‍ത്തിക്കുന്ന ഒരു ഭക്ഷണശാലയിലാണ് ആക്രമണം നടന്നത്.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴി മക് ഡൊണാള്‍ഡ്സിന്റെ ഔട്ട്ലെറ്റില് കയറിയപ്പോഴായിരുന്നു സംഭവം. കടയില്‍നിന്ന് പുറത്തേക്ക് വരുമ്പോള്‍ നിങ്ങള്‍ ഇന്ത്യക്കാരനല്ലേ എന്ന് ചോദിച്ച് മൂന്നുപേര്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നെന്ന് ലീ പറയുന്നു. മര്‍ദനത്തിന് ശേഷം സംഘം കാറില്‍ രക്ഷപ്പെട്ടു. ഏഴ് വര്‍ഷമായി ലീമാക്സ് ഹൊബാര്ട്ടില് ടാക്സി ഡ്രൈവറായി ലീ ജോലിചെയ്തുവരികയാണ്.