കണക്ടിക്കട്ട് സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് കൂദാശ ഒക്‌ടോബര്‍ 28, 29 ദിവസങ്ങളില്‍

08:30 pm 22/10/2016

– സൂസന്‍ മുതിരക്കാലായില്‍
Newsimg1_86658375
കണക്ടിക്കട്ട്: 2016 ഒക്‌ടോബര്‍ 28, 29 എന്നീ ദിവസങ്ങളില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ സക്കറിയാ മാര്‍ നിക്കോളവാസ് മെത്രാപ്പോലീത്ത ഓര്‍ത്തഡോക്‌സ് സഭയുടെ കണക്ടിക്കട്ടിലെ ആദ്യത്തെ ദേവാലയമായ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് കൂദാശ ചെയ്തു ദൈവിക ആരാധനയ്ക്കായി പ്രതിഷ്ഠിച്ച് സമര്‍പ്പിക്കുന്നതാണ്.

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്ക ഭദ്രാസനത്തിലെ എല്ലാ പ്രധാന പട്ടണങ്ങളിലും ഒന്നില്‍ അധികം ദേവാലയങ്ങള്‍ ഉണ്ട്. കണക്ട്ടിക്കട്ടില്‍ ഉള്ള സഭാ മക്കള്‍ രണ്ടും മൂന്നും മണിക്കൂറ് യാത്ര ചെയ്തായിരുന്നു ആരാധനയില്‍ സംബന്ധിക്കുവാന്‍ ചഥചഖങഅ എന്നിവിടങ്ങളില്‍ പോയിക്കൊണ്ടിരുന്നത്.

ഇതിനു പരിഹാരമായി കണക്ടിക്കട്ടിലെ സഭാ മക്കള്‍ ഒത്തു ചേര്‍ന്ന് ഒരു ഇടവക രൂപീകരിക്കുവാനുള്ള ശ്രമം ആരംഭിച്ചു. ഇതിന്റെ ഫലമായി 2010-ല്‍ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്ത ആയിരുന്ന പുണ്യശ്ലോകനായ മാത്യൂസ് മാര്‍ ബര്‍ന്നാസ് മെത്രാപ്പോലീത്താ കണക്ടിക്കട്ടിലെ ആദ്യത്തെ മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയ്ക്കു അനുവാദം നല്‍കി.

2010 സെപ്തംബര്‍ 11ന് അഭിവന്ദ്യ മാത്യൂസ് മാര്‍ ബര്‍ന്നബാസ് മെത്രാപ്പോലീത്തായുടെയും അഭിവന്ദ്യ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തായും വറുഗീസ് ഡാനിയേല്‍ അച്ചന്‍ വികാരി ആയിരിക്കെ ഇഠ-ലെ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയുടെ പ്രതിഷ്ഠയും, പ്രഖ്യാപനവും ഉത്ഘാടനവും നടത്തി. വി. കുര്‍ബാനയും അര്‍പ്പിച്ചു. സ്വന്തമായി ദേവാലയം ഇല്ലാതിരുന്നതിനാല്‍ കഴിഞ്ഞ 5 വര്‍ഷങ്ങളായി വിവിധ എപ്പിസ്‌കോപ്പല്‍ പള്ളികളിലായി അഭിവന്ദ്യരായ ഫാ. വര്‍ഗീസ് ഡാനിയേല്‍, ഫാ. ഫിലിപ്പോസ് സക്കറിയ, ഫാ. ആന്‍ഡ്രൂ ഡാനിയേല്‍ എന്നിവരുടെ നേതൃത്വത്തില്‍ ആരാധന നടത്തി വരുന്നു.

കേവലം 25 കുടുംബങ്ങള്‍ മാത്രമേയുള്ളൂ എങ്കിലും എല്ലാവരുടെയും ആത്മാര്‍ത്ഥമായ സഭാ സ്‌നേഹവും വിശ്വാസവും സഹകരണവും വികാരി ബഹു എബ്രഹാം ഫിലിപ്പ് അച്ചന്റെ അശ്രാന്ത പരിശ്രമവും വിശ്വാസികളുടെ ഉദാര സഹായങ്ങളും നിമിത്തം ഇഠ-ല്‍ ഒരു പള്ളി പണിയുന്നതിന് സഹായകമായി.

ഈ ദേശത്തിന്റെയും ഇവിടെയുള്ള കുടുംബങ്ങളുടെയും ഐശ്വര്യത്തിനും അനുഗ്രഹത്തിനുമായി അപ്പോസ്‌തോലനായ മാര്‍ തോമാ ശ്ലീഹായുടെ നാമത്തില്‍ പ്രതിഷ്ഠിക്കപ്പെടുന്ന ഈ ദേവാലയം മുഖാന്തിരമായി തീരട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. ഇടവകയുടെ കൂദാശയ്ക്കും അതിനോടനുബന്ധിച്ചുള്ള എല്ലാ കാര്യങ്ങള്‍ക്കും ഇടവക മുഴുവനായും പ്രത്യേകിച്ച് ബഹു.വികാരി ഫാ. എബ്രഹാം ഫിലിപ്പ്, ട്രസ്റ്റി (അനൂപ് കെ. മാത്യു), സെക്രട്ടറി (ബ്ലെസണ്‍ വര്‍ഗീസ്), മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ മുതലായവര്‍ നേതൃത്വം നല്‍കുന്നു.

ഒക്‌ടോബര്‍ 28, 29 ദിവസങ്ങളില്‍ നടക്കുന്ന ദേവാലയ കൂദാശയിലും, 29 ശനിയാഴ്ച നടക്കുന്ന വി. കുര്‍ബാനയിലും അതിനെ തുടര്‍ന്നുള്ള സ്‌നേഹവിരുന്നിലും സംബന്ധിച്ച് ഞങ്ങളുടെ ഇടവകയെ അനുഗ്രഹിക്കണമെന്നു ഞങ്ങള്‍ വിനയമായി അപേക്ഷിക്കുന്നു. ദൈവമാതാവായ വിശുദ്ധ കന്യകമറിയം അമ്മയും ഇന്ത്യയുടെ കാവല്‍പിതാവായ മാര്‍ തോമാശ്ലീഹായുടെയും സഭയുടെ പ.പിതാക്കന്മാരായ പരുമല മാര്‍ ഗ്രിഗ്രോറിയോസിന്റെയും വട്ടശ്ശേരില്‍ മാര്‍ ദീവന്നാസിയോസ് തിരുമേനിയുടെയും പ്രാര്‍ത്ഥനയിലും മദ്ധ്യസ്ഥതയിലും അഭയം പ്രാപിച്ചു കൊണ്ടും ദൈവകൃപയുടെ അനുഗ്രഹത്തിനുമായി കണക്ടിക്കട്ട് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക കാത്തിരിക്കുന്നു.
Newsimg2_21223486