കണ്ണൂരില്‍ നിന്ന് പിടിയിലായ യുവാവിന് കൊലപാതകവുമായി ബന്ധമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍

10:48am 5/5/2016
jisha_0

പെരുമ്പാവൂര്‍: ജിഷയുടെ കൊലപാതകത്തില്‍ കൊലയാളിയെ കണ്ടെത്താനാവാതെ പോലീസ്. കണ്ണൂരില്‍ നിന്ന് പിടിയിലായ യുവാവിന് കൊലപാതകവുമായി ബന്ധമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് ലഭിച്ച രണ്ട് വിരലടയാളങ്ങളുമായി യുവാവിന്റെ വിരലടയാളം യോജിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. യുവാവ് ഇപ്പോഴും അന്വേഷണ പരിധിയില്‍ തന്നെയാണ്.
അതേസമയം ജിഷയുടെ മരണവുമായി ബന്ധപ്പെട്ട് ജിഷയുടെ നൃത്ത അധ്യാപകനെയും ഒരു നാട്ടുകാരനെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇതോടെ നാലുപേരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ജിഷയുടെ സഹോദരി ഭര്‍ത്താവിനെ നേരത്തെ കസ്റ്റഡിയില്‍ എടുത്തിരുന്നു.
കണ്ണൂരില്‍ നിന്ന് പിടിയിലായ യുവാവിനെ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം മുന്നോട്ട് പോകുന്നത്. ഇന്നലെ വൈകിട്ട് കസ്റ്റഡിയിലെടുത്ത നാട്ടുകാരന്റെ ദേഹത്ത് നഖം കൊണ്ട് മുറിഞ്ഞ പാടുകളുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവ സ്ഥലത്തുനിന്ന് ലഭിച്ച ചെരുപ്പ് ഇയാള്‍ക്ക് യോജിക്കുന്നുമുണ്ട്. എന്നാല്‍ കൊലപാതകത്തിന് പിന്നില്‍ ഇയാളാണോയെന്ന് വ്യക്തമല്ല. ഇയാളെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.