കണ്ണൂരില്‍ വാഹനാപകടത്തില്‍ രണ്ട് മരണം

09:19am 09/04/2016
download

കണ്ണൂര്‍: കണ്ണൂര്‍ കീച്ചേരിയില്‍ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. തൃക്കരിപ്പൂര്‍ നടക്കാവ് സ്വദേശികളായ ബാബു, ബാബുവിന്റെ ഭാര്യയുടെ അമ്മ ലക്ഷ്മി എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ മൂന്നു മണിയോടെ ദേശീയപാതയിലായിരുന്നു അപകടം.

അപകടത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. ഇവരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരിപ്പൂരില്‍ വിമാനം ഇറങ്ങിയ ശേഷം തൃക്കരിപ്പൂരിലെ വീട്ടിലേക്ക് പോവുകയായിരുന്നു സംഘം.