കണ്ണൂരിൽ പുലിമുരുകന്റെ വ്യാജ പ്രിന്റ് പിടിച്ചു; രണ്ടു പേർ അറസ്റ്റിൽ

01.01 AM 08/11/2016
pulimurugan_poster_071116
കണ്ണൂർ: നൂറു കോടിയും കടന്ന് തീയറ്ററുകളെ ജനസാഗരമാക്കി മുന്നേറുന്ന പുലിമുരുകന്റെ വ്യാജ പ്രിന്റ് കണ്ണൂരിൽ പിടിച്ചു. മാർക്കറ്റ് റോഡിലെ കടയിൽ നിന്നാണ് പ്രിന്റ് പിടിച്ചത്. മെമ്മറി കാർഡിലാണ് വ്യാജ പതിപ്പ് സൂക്ഷിച്ചിരുന്നത്. സംഭവത്തിൽ കടയുടമയും മറ്റൊരാളും അറസ്റ്റിലായിട്ടുണ്ട്.

റെയിൽവേ സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന കടയിലാണ് പോലീസ് റെയ്ഡുണ്ടായത്. ഇവിടെ പുലിമുരുകന്റെ വ്യാജ പതിപ്പ് പകർത്തി നൽകുന്നുവെന്ന മോഹൻലാൽ ഫാൻസ് അസോസിയേഷൻ പ്രവർത്തകരുടെ പരാതിയുടെ അടിസ്‌ഥാനത്തിലാണ് പോലീസ് റെയ്ഡിനെത്തിയത്. കടയുടമ നിരവധി പേർക്ക് വ്യാജ പ്രിന്റ് പകർത്തി നൽകിയെന്നും പോലീസ് കണ്ടെത്തി. അറസ്റ്റിലായവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഇവർക്ക് എവിടെ നിന്നും പ്രിന്റ് കിട്ടിയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.