കരിപ്പൂർ വിമാനത്താവളത്തിൽ യുവാവിൽനിന്നും 90 ലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്തു

06:17 pm @8/1/2017
images (11)
കോഴിക്കോട്​: കരിപ്പൂർ വിമാനത്താവളത്തിൽ യുവാവിൽനിന്നും 90 ലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്തു. ബുധനാഴ്​ച രാവിലെ ദുബായിൽ നിന്നുമെത്തിയ എയർ ഇന്ത്യ വിമാനത്തിലെ യാ​ത്രക്കാരൻ കോഴിക്കോട്​ നരിക്കുനി സ്വദേശി റിയാസിൽ നിന്നുമാണ്​ സ്വർണം പിടിച്ചെടുത്തത്​.

രണ്ടേ മുക്കാൽ കിലോയുള്ള സ്വർണം മിക്​സിയിൽ ഒളിപ്പിച്ച്​ കടത്തിയ നിലയിലായിരുന്നു. കോഴിക്കോട്​ നിന്നെത്തിയ ഡി.ആർ.​െഎ സംഘമാണ്​ സ്വർണം പിടിച്ചെടുത്തത്​.